കൊച്ചി: സര്‍ക്കാരിന്റെ അനാവശ്യനിയന്ത്രണവും യുദ്ധസമാനമായ പൊലീസ് വിന്യാസവും കാരണം ഭക്തര്‍ ശബരിമലയില്‍ എത്താന്‍ ഭയക്കുകയാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്.സുധാകരന്.
കടുത്ത നിയന്ത്രണങ്ങളും ശരണം വിളി പാടില്ലെന്ന ചട്ടവുമാണ് ഭക്തരെ അകറ്റുന്നത്. ശബരിമലക്ഷേത്രത്തിന്റെ പരിശുദ്ധി നശിപ്പിച്ച് സന്നിധാനത്തെ പ്രശ്നബാധിതമാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് സര്‍ക്കാരും ദേവസ്വംബോര്‍ഡും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്നത്. സന്നിധാനത്ത് ശരണം വിളിച്ചാല്‍ ജോലിപോലും നഷ്ടപ്പെടുന്ന സാഹചര്യമാണ്. ആരോഗ്യവകുപ്പ് ജീവനക്കാരനായ ആര്. രാജേഷിന്റെയും ദേവസ്വംബോര്‍ഡ് ജീവനക്കാരനായ പുഷ്പരാജന്റെയും സസ്പെന്‍ഷനിലൂടെ ഇത് വ്യക്തമാണ്. സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: