സന്നിധാനം: സന്നിധാനത്ത് വീണ്ടും നാമജപം. വാവര് നടയ്ക്ക് സമീപമാണ് ഭക്തര്‍ നാമജപവുമായി എത്തിയത്. എന്നാല്‍ ശരണം വിളിച്ചവരെ ഉടന്‍ തന്നെ പോലീസ് ഇടപെട്ട് അവിടെ നിന്ന് മാറ്റി. എസ്പി ജി ശിവവിക്രത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഭക്തരെ അവിടെ നിന്ന് മാറ്റിയത്.
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അവിടെ നിന്ന് നാമംജപിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഭക്തരെ മാറ്റിയത്. എന്നാല്‍ ഇവരെ മാറ്റിയത് സന്നിധാനത്തിന് സമീപമുള്ള വൃത്തിഹീനമായ സ്ഥലത്തേക്കാണെന്ന് ആരോപണം ഉയരുന്നു.
ഇന്നലെ സമാനമായ രീതിയില്‍ ശരണം വിളിച്ച അയ്യപ്പ ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്ത 68ഓളം ഭക്തരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: