തിരുവനന്തപുരം: മോട്ടോര്‍ സൈക്കിള്‍ ഇതിഹാസമായ ജാവയുടെ രണ്ടു പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ജാവ, ജാവ ഫോര്‍ട്ടി ടു. ജാവയുടെ ക്ലാസിക് രൂപം തിരികെ എത്തുകയാണ് പുതിയ പതിപ്പുകളിലൂടെ.
തലമുറകളായി മോട്ടോര്‍ സൈക്കിള്‍ പ്രേമികളുടെ മനസില്‍ നിറഞ്ഞുനില്ക്കുന്ന പേരാണ് ജാവയെന്ന് ക്ലാസിക് ലെജന്‍ഡ് സ്ഥാപകന്‍ അനുപം തനേജയും മാനേജിങ് പാര്‍ട്ണര്‍ ഫി കാപ്പിറ്റലും പറഞ്ഞു. ജാവയെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത് ചരിത്ര മുഹൂര്‍ത്തമാണെന്ന് ക്ലാസിക് ലെജന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആഷിഷ് ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: