കൊച്ചി: ലോകത്തിലെ എട്ടാമത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ, കിയാ മോട്ടോഴ്സിന്റെ, ആദ്യ കിയാ കാര്‍, കിയാ എസ്പി 2 ഐ 2019-ല്‍ വിപണിയിലെത്തും. എസ്പി2ഐ വിപണിയിലെത്തിക്കാന്‍ കമ്പനി സുസജ്ജമായെന്ന് കിയാ മോട്ടോഴ്സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് തലവന്‍ മനോഹര്‍ ഭട്ട് പറഞ്ഞു.
2018 ഓട്ടോ എക്സ്പോയില്‍ കിയാ മോട്ടോഴ്സ് എസ്പി2ഐ ഉള്‍പ്പെടെ 16 ആഗോള ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ ഒരു വര്‍ഷം മുമ്പാണ് കിയാ മോട്ടോഴ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. 2019 പകുതിയോടെ ഇത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: