കൊച്ചി: ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാ യ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ദുബായിയിലെ ലോകോത്തര വാണിജ്യവിനോദ കേന്ദ്രമായ ഫെസ്റ്റിവല്‍ സിറ്റി മാള്‍ ഒരുങ്ങി.
ലോകത്തെ ഏറ്റവും വലിയ വാട്ടര്‍ സ്ക്രീന്‍ ലേസര്‍ ലൈറ്റ് ഷോ ‘ഇമാജിന്‍’ ആണ് ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണം.
മുപ്പത് വാട്ടര്‍ഫൗണ്ടനുകള്‍ സൃഷ്ടിക്കുന്ന പടുകൂറ്റന്‍ ജലതിരശീലയില് ലേസര്‍ ലൈറ്റും സറൗണ്ട് സൗണ്ടും സൃഷ്ടിക്കുന്ന മായാജാലം വിസ്മയമാകും. പ്രവേശനം സൗജന്യം.
ഇന്ത്യന്‍ സന്ദര്‍ശകര്‍ പ്രതിവര്‍ഷം ഏഴ് ശതമാനം കൂടുന്നുണ്ട്. 15 ദശലക്ഷം ലോക വിനോദ സഞ്ചാരികളാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: