കൊട്ടാരക്കര: അയ്യപ്പനു വേണ്ടി ഒരായുസ്സു മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വന്നാല്‍ സന്തോഷത്തോടെ അതു സ്വീകരിക്കുമെന്ന് കെ. സുരേന്ദ്രന്. ശബരിമലയില്‍— പോകാനെത്തിയ തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സിപിഎമ്മാണ്. പ്രതികാരം തീര്‍ക്കലാണിത്. സിപിഎമ്മിന്റെ ആവശ്യപ്രകാരമാണെന്നും പോലീസ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
അറസ്റ്റ് ചെയ്ത് തന്നെ ചിറ്റാര്‍ സ്റ്റേഷനിലെത്തിച്ച പോലീസ് കുടിക്കാന്‍ വെള്ളം പോലും തന്നില്ല. സുരേന്ദ്രന് പറഞ്ഞു. പവിത്രമായ ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും രണ്ട് നേരം പ്രാര്‍ത്ഥന നടത്താനുമുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
നിലയ്ക്കലില്‍ അറസ്റ്റിലായതു മുതല്‍ പവിത്രമായ ഇരുമുടിക്കെട്ടു സംരക്ഷിക്കാനാണ് സുരേന്ദ്രന് എപ്പോഴും ശ്രമിച്ചത്. എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞപ്പോഴും വെടിവെക്കുന്നെങ്കില്‍ എന്റെ നെഞ്ചില്‍ വെക്കണം, ഇരുമുടിയില്‍ തൊടരുത് എന്ന് സുരേന്ദ്രന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: