കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി എത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്.
മുഖ്യമന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടേയും ഫോണ്‍ കോളുകള്‍ പരിശോധിക്കണം. ശബരിമലയില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച് ഭക്തരില്‍ ആശങ്ക ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഭക്തരെ അകാരണമായി ഭീഷണിപ്പെടുത്തി ക്സറ്റഡിയില്‍ എടുക്കുകയാണ്. അതിനുദാഹരണമാണ് ശശികല ടീച്ചറിന്റെ അറസ്റ്റെന്നും അത് ധിക്കാരപരമായ നടപടിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയെ കച്ചവട കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ്. അവിശ്വാസികളായ പോലീസുകാരെയാണ് ഡ്യൂട്ടിക്കായി സന്നിധാനത്ത് വിന്ന്യസിപ്പിച്ചിരിക്കുന്നത്. ശബരിമല ആചാരനുഷ്ടാനങ്ങള്‍ പാലിക്കാതെ ഷൂസിട്ടാണ് പോലീസുകാര്‍ ഡ്യൂട്ടി ചെയ്യുന്നത്. ശബരിമലയിലെ കര്‍ശന നിയന്ത്രണത്തില്‍ ദേവസ്വം ബോര്‍ഡ് അതൃപ്തി രേഖപ്പെടുത്തിയിട്ടും ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഇന്നത്തെ ഹര്‍ത്താല്‍ മാന്യമായ പ്രതിഷേധത്തിന്റെ ഭാഗമാണ്. പിണറായി സര്‍ക്കാരിനെതിരെ വന്‍ ജനരോഷമുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 25 മുതല്‍ കേരളത്തിലെ അയ്യപ്പ ഭക്തരില്‍നിന്ന് ഒരു കോടി ഒപ്പ് ശേഖരിക്കുമെന്നും ഡിസംബര്‍ അഞ്ച് മുതല്‍ പഞ്ചായത്ത് തലത്തില്‍ വിശ്വാസ സംരക്ഷണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും രാധാകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: