കൊല്ലം : കുട്ടികളുടെ സൈബര്‍ സുരക്ഷയ്ക്കായി രൂപീകരിച്ച ആഗോള കൂട്ടായ്മയിലേക്ക് മാതാ അമൃതാനന്ദമയിക്ക് അബുദാബി കിരീടാവകാശിയുടെ ക്ഷണം. ഡിജിറ്റല്‍ ലോകത്തെ കുട്ടികളുടെ മാന്യത എന്ന വിഷയത്തില്‍ കഴിഞ്ഞവര്‍ഷം വത്തിക്കാനില്‍ നടന്ന ലോക സമ്മേളനത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.
അബുദാബിയില്‍ 19, 20 തിയതികളില്‍ നടക്കുന്ന ചടങ്ങിലേക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് അമൃതാനന്ദമയിയെ ക്ഷണിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ മതപണ്ഡിതന്മാര്, സൈബര്‍ വിദഗ്ധര്‍, എന്‍ജിഒ മേധാവികള്‍ തുടങ്ങി 450 ഓളം വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
യുവാക്കളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് തടയുന്നതിനുള്ള നടപടി ക്രമങ്ങള്‍ സംബന്ധിച്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഇതോടൊപ്പം ബാലാവകാശ സംരക്ഷണം സംബന്ധിച്ച അബുദാബി അന്തര്‍മത ഉടമ്പടിയില്‍ അമൃതാനന്ദമയി ഒപ്പുവെയ്ക്കുമെന്നും അമൃതാനന്ദമയി മഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: