ശ്രീനഗര്‍ : കനത്ത സുരക്ഷയില്‍ ജമ്മു കശ്മീരില്‍ ആദ്യഘട്ട പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചു. രവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടിങ് രണ്ടുമണിക്ക് അവസാനിക്കും. ഡിസംബര്‍ 11നാണ് അവസാനഘട്ട വോട്ടിങ്.
സംസ്ഥാനത്തെ പൗരന്മാര്ക്ക് ഭരണഘടന ആര്‍ട്ടിക്കിള്‍ 35 എ പ്രകാരം പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്താത്തതിനാല്‍ പ്രമുഖ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പിപ്പീള്‍സ് ഡെമോക്രാറ്റ് പാര്‍ട്ടി എന്നിവ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിലും ഈ മൂന്ന് പാര്‍ട്ടികള്‍ മത്സരിച്ചിരുന്നില്ല.
3296 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 1303 എണ്ണം കശ്മീരിലും 1993 പോളിങ് സ്റ്റേഷനുകള്‍ ജമ്മുവിലുമാണ്. ഇതില്‍ 687 പോളിങ് സ്റ്റേഷനുകള്‍ പ്രശ്നബാധിത സ്ഥലങ്ങളിലാണ്. ഈ പ്രദേശങ്ങളില്‍ കര്‍ശ്ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ശലീന കര്‍ബ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: