മലപ്പുറം: നാമജപം നടത്തിയ ഭക്തര്‍ക്ക് നേരെ മത തീവ്രവാദികളുടെ ആക്രമണം. മലപ്പുറം കോട്ടപ്പടിയിലാണ് അയ്യപ്പ ഭക്തര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് ഭക്തര്‍ക്ക് പരിക്കേറ്റു. ആയുധങ്ങളുമായാണ് മത തീവ്രവാദികളെത്തിയത്.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മലപ്പുറത്തും ഭക്തജനങ്ങള്‍ നാമജപങ്ങളുമായി തെരുവിലിറങ്ങിയത്.
ശബരിമലയെ തകര്‍ക്കാന്‍ അന്താരാഷ്‌ട്ര ഗൂഢാലോചന നടക്കുന്നുവെന്ന് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ ജെ.നന്ദകുമാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: