ന്യൂദല്‍ഹി: കേരള തീരത്തിനരികെ വാണിജ്യ യാനങ്ങളും മത്സ്യബന്ധന ബോട്ടുകളും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ഗതാഗത വേര്‍തിരിക്കല്‍ സംവിധാനം (ടി.എസ്.എസ്) സ്ഥാപിക്കാന്‍ കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറല്‍ നിര്‍ദേശിച്ചു. ഇന്ത്യന്‍ തീരത്ത് മുമ്പ് ഉണ്ടായിട്ടുള്ള ഇത്തരം കൂട്ടിയിടി സംഭവങ്ങള്‍, ചരക്ക് കപ്പലുകളുടെ ട്രാഫിക് മാതൃകകള്‍, അനുയോജ്യമായ കടല്‍ പാതകള്‍, നിലവിലെ കപ്പല്‍ ഗതാഗത തോത്, കേരളത്തിന്റെ തീരപ്രദേശത്തിന്റെ പ്രത്യേകതകള്‍ മുതലായവ കണക്കിലെടുത്താണ് ഇതിന് രൂപം നല്‍കിയത്.
കടല്‍ സുരക്ഷ, സമുദ്ര യാനങ്ങളുടെ സുരക്ഷിതത്വം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും കണക്കിലെടുത്തിട്ടുണ്ട്.
കര്‍ണാടകത്തിലെ മംഗലാപുരത്തിന് 90 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് നിന്ന് തെക്ക് -കിഴക്ക് ദിശയില്‍ തമിഴ്നാട്ടിലെ കന്യാകുമാരിക്ക് 40 നോട്ടിക്കല്‍ മൈല്‍ തെക്ക് വരെ ദൈര്‍ഘ്യമുള്ളവയാണ് ഈ നിര്‍ദിഷ്ട ടിഎസ്എസ് ലൈനുകള്‍. തീരത്ത് നിന്ന് ഏകദേശം 50 നോട്ടിക്കല്‍ മൈല്‍ ആയിരിക്കും ശരാശരി ദൂരം. മത്സ്യബന്ധന യാനങ്ങള്‍ക്ക് കടലില്‍ കൂടുതല്‍ പ്രദേശത്ത് സുരക്ഷിതമായി മീന്‍ പിടിക്കാന്‍ ഈ സംവിധാനം വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: