പത്തനംതിട്ട: സന്നിധാനത്തും പമ്പയിലും ശരണവീഥികളിലും ഭക്തന്മാര്ക്കുവേണ്ട ഒരു ക്രമീകരണവുമൊരുക്കാത്ത മണ്ഡല മഹോത്സവത്തിനാണ് ദേവസ്വം ബോര്‍ഡ് തുടക്കം കുറിച്ചിരിക്കുന്നത്. പ്രളയം തൂത്തെറിഞ്ഞ പമ്പയില്‍ ഒരാള്‍ക്കും ഇറങ്ങാനാവാത്ത അവസ്ഥയാണ്. പമ്പാതീരത്ത് ബലിതര്‍പ്പണം നടത്തി മുങ്ങിക്കുളിച്ചു വേണം മലദേവതകളെ വണങ്ങി മല ചവിട്ടുവാന്‍. ഇത്തവണ ഇതൊന്നും ഭക്തര്‍ക്കു നിര്‍വഹിക്കുവാന്‍ സാധിച്ചെന്നു വരില്ല.
ഭക്തര്‍ക്ക് തീര്‍ഥാടനത്തിനെത്തുവാന്‍ തീര്‍ത്താല്‍ തീരാത്ത ഉപാധികളാണ് വച്ചിരിക്കുന്നത്. വാഹനത്തിന് പ്രത്യേകപാസ്. നിലക്കല്‍-പമ്പ യാത്രക്ക് ഇരട്ടിയലധികം ചാര്‍ജ് കൂട്ടിയും ഭക്തര്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. പതിനെട്ടാംപടി ചവിട്ടിയാല്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ ആര്‍ക്കും തങ്ങാനാവാത്ത അവസ്ഥയാണ് നിശ്ചയിച്ചിരിക്കുന്നത്. ദര്‍ശനംനടത്തി വഴിപാടുകള്‍ നടത്തുവാന്‍ ആര്‍ക്കും സാധിച്ചെന്നുവരില്ല. നെയ്യഭിഷേകത്തിനും പ്രസാദം വാങ്ങാനും വന്‍ ബുദ്ധിമുട്ടാണ് സാധാരണ അവസരത്തില്‍ത്തന്നെ. നിയന്ത്രണംകൂടി വന്നാല്‍ പിന്നെ പറയാനുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: