പമ്പ: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം തേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. സാവകാശ ഹര്‍ജി നല്കാന് ദേവസ്വം ബോര്‍ഡിന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
തിങ്കളാഴ്ച തന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക. ശബരിമലയിലെ ആചാരങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: