കൊച്ചി: ശബരിമല സന്ദര്‍ശിച്ച് ആചാരം തെറ്റിക്കാന്‍ തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
തൃപ്തി ദേശായിയുടേയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ടെലിഫോണ്‍ കോളുകള്‍ പരിശോധിക്കണം. അതിനാല്‍ തന്നെ ഒരു കാരണവശാലും തൃപ്തി ദേശായിയെ ശബരിമലയിലൊ, അയ്യപ്പന്റെ പൂങ്കാവനത്തിലൊ കാലുകുത്തിക്കാന്‍ അനുവദിക്കില്ലെന്നും എ. എന്‍ രാധാകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: