മന്ത്രവാദത്തിലും കേമനായിരുന്നു പുളിയാമ്പിള്ളി നമ്പൂതിരി. ഏത് ഒഴിയാബാധയും നമ്പൂതിരി ഒഴിപ്പിക്കും. മന്ത്രവാദത്തിനായി പോകുന്ന നമ്പൂതിരിക്കൊപ്പം ദേവിയും കൂടെപ്പോകും. പക്ഷേ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും ദേവിയെ കാണാന്‍ കഴിയില്ല.
ഒരിക്കല്‍ മന്ത്രവാദം നടത്തി മടങ്ങുകയായിരുന്നു നമ്പൂതിരി. ഒപ്പം ദേവിയുമുണ്ടായിരുന്നു. മുമ്പേ നടന്നത് നമ്പൂതിരി. പിറകെ ദേവിയും. ഏറെ ദൂരം പിന്നിട്ട ശേഷം നമ്പൂതിരി തിരിഞ്ഞു നോക്കി. പക്ഷേ ദേവിയെ കണ്ടില്ല. എവിടെ പോയെന്ന് അന്വേഷിക്കാനായി നമ്പൂതിരി തിരിഞ്ഞു നടന്നു.
കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ പറയ ജാതിയില്‍പ്പെട്ട ഒരാള്‍ വീട്ടില്‍ വാളും പീഠവും വെച്ച് സ്തോത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ദേവിയെ പൂജിക്കുന്നതു കണ്ടു. പൂ
ജസ്വീകരിച്ച് ദേവി പീഠത്തിലിരിക്കുന്നതും നമ്പൂതിരി കണ്ടു. പക്ഷേ ദേവിയെ കാണാന്‍ പറയന് കഴിയില്ലായിരുന്നു. പൂജയെല്ലാം തീരും വരെ നമ്പൂതിരി അവിടെ നിന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ദേവി എണീറ്റ് നമ്പൂതിരിയുടെ അടുക്കലേക്ക് ചെന്നു.
പറയന്റെ കുടിലിലെത്തി ദേവി പൂജ സ്വീകരിച്ചതില്‍ നമ്പൂതിരിക്ക് നീരസം തോന്നി. അക്കാര്യം ദേവിയെ അറിയിക്കുകയും ചെയ്തു. മന്ത്രതന്ത്രാദികളൊന്നുമറിയാത്ത ഒരാളുടെ കുടിലിലേക്ക് അവിടുന്ന് എഴുന്നള്ളിയത് കഷ്ടമാണ്. ആ പൂജയാകട്ടെ അവിടുന്ന് സ്വീകരിക്കുകയും നിവേദ്യം അനുഭവിക്കുകയും ചെയ്തു. ഇനി ഇത്തരം പൂജകള്‍ക്കൊന്നും പോകരുതെന്ന് നമ്പൂതിരി ദേവിയോട് അപേക്ഷിച്ചു.
എന്നാല്‍ നമ്പൂതിരിയുടെ വാക്കുകള്‍ക്ക് ദേവി നല്കിയ മറുപടി ഇതായിരുന്നു. എന്റെ സ്വഭാവം ഇനിയും അങ്ങ് മനസ്സിലാക്കിയിട്ടില്ല. അങ്ങേക്ക് ഭക്തിയും മനഃ ശുദ്ധിയും ഇനിയും ആവശ്യമാണ്. എന്റെ ഭക്തരെല്ലാവരും എനിക്ക് ഒരുപോലെയാണ്. ചണ്ഡാല, ബ്രാഹ്മണ വ്യത്യാസമൊന്നും അതിനില്ല. എനിക്ക് മുഖ്യം ഭക്തിയാണ്. മന്ത്രവും തന്ത്രവുമല്ല. എന്റെ ഭക്തര്‍ വിളിച്ചാല്‍ എനിക്ക് പോകാതിരിക്കാനാവില്ല. ഇനി ഞാന്‍ അങ്ങയുടെ കൂടെ വരില്ല. അങ്ങേക്ക് എന്നെ കാണാനുമാകില്ല. എന്നാല്‍ ഭക്തിപൂര്‍വം എന്നെ ഉപാ
സിച്ചാല്‍ അങ്ങു വിചാരിക്കുന്നതെല്ലാം ഞാന്‍ സാധ്യമാക്കി തരാം.
ഇത്രയും പറഞ്ഞ് ദേവി അപ്രത്യക്ഷയായി. ദേവിയെ പിന്നീട് അദ്ദേഹത്തിന് കാണാനും കഴിഞ്ഞിട്ടില്ല. ദേവി അപ്രത്യക്ഷയായതില്‍ പിന്നെ ഏറെ നാള് നമ്പൂതിരി ജീവിച്ചിരുന്നിട്ടില്ല.
കേരളത്തില്‍ പലയിടത്തും ജനങ്ങള്‍ കുടുംബ പരദേവതയായി പുളിയാമ്പിള്ളി നമ്പൂതിരിയെ ആരാധിച്ചു പോരുന്നു. കര്‍ക്കടകം, തുലാം മാസങ്ങളില്‍, പു
ളിയാമ്പിള്ളി നമ്പൂതിരിക്ക് വെള്ളംകുടി പ്രാര്‍ഥിച്ചാല്‍ ഏത് മോഷണവും തെളിയുമെന്നാണ് വിശ്വാസം. നാല്‍പ്പത്തൊന്നു ദിവസത്തിനകം മോഷണവസ്തുവുമായി മോഷ്ടാവ് ഉടമസ്ഥന്റെ പാദത്തിലെത്തി നമസ്കരിക്കും. അല്ലെങ്കില്‍ മോഷ്ടാവും അവന്റെ കുടുംബത്തിലുള്ളവരും രക്തം ഛര്‍ദിച്ച് മരിക്കും. കാര്യം സാധിച്ചിട്ടും പ്രാര്‍ഥന നടത്തിയില്ലെങ്കില്‍ ഉടമസ്ഥനും ഇതാവും സ്ഥിതിയെന്നും പറയപ്പെടുന്നു.
പുളിയാമ്പിള്ളിയുടെ സ്വഭാവം കായംകുളം വാളുപോലെ ഇരുഭാഗത്തും മൂര്ച്ചയുള്ളതെന്നാണ് വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഇല്ലം കോഴിക്കോട്ടായിരുന്നുവെന്നാണ് കേള്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: