ശബരിമല: മണ്ഡലകാല റിപ്പോര്‍ട്ടിംഗിനായി സന്നിധാനത്തെത്തിയ ദൃശ്യ മാദ്ധ്യമ സംഘങ്ങളെ പോലീസ് ഇറക്കിവിട്ട് മുറി പൂട്ടി. ബുധനാഴ്ച വൈകിട്ട് സന്നിധാനത്തെത്തിയ മീഡിയാ വണ്‍, ജനം, അമൃത എന്നീ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറമാന്മാര്, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെയാണ് പോലീസ് ഇറക്കിവിട്ടത്.
മാധ്യമപ്രവര്‍ത്തകരെ ട്രാക്ടറില്‍ കയറ്റി പമ്പയിലേക്ക് വിടുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. പ്രത്യകിച്ച് ഒരു സുരക്ഷാ രേഖയുമില്ലാതെ നൂറുകണക്കിന് തൊഴിലാളികള്‍ സന്നിധാനത്ത് തങ്ങുമ്പോഴാണ് ബ്യൂറോയിലേക്ക് ഇരച്ചു കയറിയ പോലീസ സംഘം മാദ്ധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്. അമൃത ടിവി ചീഫ് റിപ്പോര്‍ട്ടര്‍ ശ്രീജിത്തിനെ വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു തടസപെടുത്തുകയും ചെയ്തു.
നോട്ടീസ് നല്‍കാതയായിരുന്നു പോലീസ് അതിക്രമം. നിയമാനുസൃതം നോട്ടീസ് നല്കിയാല് ബ്യൂറോ വിട്ട് പുറത്തു വരാമെന്ന് പറഞ്ഞത് പോലീസ് ആദ്യഘട്ടത്തില്‍ സമ്മതിച്ചു. എന്നാല്‍ പിന്നീട് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം അത് സാധ്യമല്ലന്നറിയിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: