ന്യൂദല്‍ഹി : ആര്‍ബിഐയും കേന്ദ്രവും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച തലസ്ഥാനത്തുണ്ടായിരുന്ന ഊര്‍ജിത് പട്ടേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
ആര്‍ബിഐയുടെ നീക്കിയിരുപ്പ് തുക വിപണിയിലേക്ക് ഒഴുക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി ആര്‍ബി ഐ അറിയിച്ചിരുന്നു. കൂടാതെ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ ആര്‍ബിഐയുടെ സ്വതന്ത്ര പ്രവര്‍ത്തനം സംബന്ധിച്ചും അടുത്തിടെ പ്രസ്താവന നടത്തിയതും വിവാദമായിരുന്നു.
എന്നാല്‍ റിസര്‍വ് ബാങ്കിലെ നീക്കിയിരുപ്പ് തുക കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു.
നവംബര്‍ 19ന് ആര്‍ബിഐയുടെ നിര്‍ണ്ണായക യോഗം നടക്കാനിരിക്കേയാണ് ഊര്‍ജിത് പട്ടേല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. യോഗത്തില്‍ നിലവിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതാണ്. കൂടാതെ സാമ്പത്തിക മേഖലയെ ചട്ടക്കൂടിലാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും.
ആര്‍ബിഐ ആക്ട് 1934 ല്‍ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ സാമ്പത്തിക ചട്ടക്കൂട് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: