മാഡ്രിഡ്: പുതിയ പരിശീലകനു കീഴില്‍ റയല്‍ മാഡ്രിഡിന്റെ അപരാജിത കുതിപ്പ്. ഇന്നലെ നടന്ന കളിയില്‍ സെല്‍റ്റ വീഗോയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. സൊളാരിയുടെ കീഴില്‍ റയലിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.
സെല്‍റ്റക്കെതിരെ കരിം ബെന്‍സേമ, സെര്‍ജിയോ റാമോസ്, ഡാനി കബയോസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം സെല്‍ഫ് ഗോളായിരുന്നു. ഗുസ്താവോ കബ്രാലാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. സെല്‍റ്റ വിഗോയ്ക്കായി മലോയും മെന്‍ഡസും ഗോള്‍ നേടി.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു ഇത്. ഇരു ടീമുകളും ആക്രമണത്തിന് മുന്‍തുക്കം നല്കിയപ്പോള് കളിക്ക് വാശിയേറി. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ബെന്‍സേമ അവസരം നഷ്ടമാക്കി. തൊട്ടുപിന്നാലെ സെല്‍റ്റ താരങ്ങളും അവസരം പാഴാക്കുന്നതാണ് കണ്ടത്. ഒടുവില്‍ 20-ാം മിനിറ്റല്‍ ബെന്‍സേമയിലൂടെ റയല്‍ ലീഡ് നേടി. ലൂക്കാ മോഡ്രിച്ച് ഒരുക്കിയ അവസരത്തില്‍ നിന്നാണ് ബെന്‍സേമ ഗോളടിച്ചത്. പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.
പിന്നീട് ഒരു ഗോൡന് 56-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. കരിം ബെന്‍സേമയുടെ ഷോട്ട് സെല്‍റ്റ ഗോളി തട്ടിത്തെറിപ്പിച്ചെങ്കിലും ഗുസ്താവോയുടെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി. 61-ാം മിനിറ്റില്‍ സെല്‍റ്റ ഹ്യൂഗോ മലോയിലൂടെ ഒരു ഗോള്‍ മടക്കി. പിന്നീട് 83-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയലിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. പിന്നീട് പരിക്കുസമയത്താണ് രണ്ട് ഗോളുകള്‍ പിറന്നത്. പരിക്കുസമയത്തിന്റെ ആദ്യ മിനിറ്റില്‍ റാമോസിന്റെ പാസില്‍ നിന്ന് ഡാനി കബയോസ് ലക്ഷ്യം കണ്ടപ്പോള്‍ 4-ാം മിനിറ്റില്‍ മെന്‍ഡസ് സെല്‍റ്റയുടെ രണ്ടാം ഗോളും നേടി. 87-ാം മിനിറ്റില്‍ സെല്റ്റിയുടെ ഗുസ്താവോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരായാണ് അവര്‍ കളിച്ചത്. ജയിച്ചെങ്കിലും 12 കളികൡ നിന്ന് 20 പോയിന്റുമായി റയല്‍ ആറാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള സെവിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാനിയോളിനെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു സെവിയയുടെ ജയം. 38-ാം മിനിറ്റില്‍ എന്റിക്കെയാണ് എസ്പാനിയോളിനായി ഗോള്‍ നേടിയത്. 70-ാം മിനിറ്റില്‍ മെര്‍ക്കാഡോയും 89-ാം മിനിറ്റില്‍ ബെന്‍ യെഡ്ഡറും ലക്ഷ്യം കണ്ടതോടെ വിജയം സെവിയയ്ക്കൊപ്പം നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: