ചിറ്റാരിപ്പറമ്പ്: മദ്രസ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകരായ രണ്ട് പേര്‍ക്കെതിരെ കണ്ണവം പോലീസ് പോക്സൊ പ്രകാരം കേസെടുത്തു.
മാനന്തേരി ഞാലില്‍ മദ്രസയില്‍ അധ്യാപകരായിരുന്ന കോഴിക്കോട് സ്വദേശി നാസര്‍, അബ്ദുള്‍ റഹ്മാന് എന്നിവര്‍ക്കെതിരെയാണ് കണ്ണവം പോലീസ് കേസെടുത്തത്. മദ്രസയില്‍ പോയിരുന്ന വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ട് രക്ഷിതാക്കള്‍ വിദ്യാര്‍ഥികളോട് കാര്യം തിരക്കിയപ്പോഴാണ് പതിവായുള്ള അദ്ധ്യാപകരുടെ പീഡനവിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ ഉടന്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. കണ്ണവം എസ്ഐ കെ.വി.ഗണേശന് സ്ഥലത്തെത്തി മദ്രസ അധ്യാപകര്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: