ഗാസിയാബാദ് : അകാലത്തില്‍ വിട്ടുപിരിഞ്ഞ ഭാര്യയുടെ ഓര്‍മ്മയ്ക്കായി മിനി താജ്മഹല്‍ നിര്‍മിച്ച ഫയ്സുള്‍ ഹസന് ഖാദ്രി(83) റോഡപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച രാത്രി വീടിനുവെളിയിലൂടെ നടക്കവേ ഖാദ്രിയെ വാഹനം വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് അലീഗഢിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച മരിച്ചു.
2011ല്‍ അര്‍ബുദം ബാധിച്ചാണ് ഖാദ്രിയുടെ ഭാര്യ താജമൗലി ബീഗം മരിക്കുന്നത്. 1953ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും മക്കളില്ല.
ഭാര്യയുടെ വിയോഗത്തെ തുടര്‍ന്ന് ഇയാള്‍ 2014 ഫെബ്രുവരിയില്‍ താജ്മഹലിന്റ ചെറു മാതൃക നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പെന്ഷന് തുകയ്ക്ക് ഇത്് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് 2015ല്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് സഹായം അഭ്യര്‍ത്ഥിച്ച് കത്തയച്ചു. യാദവ് സഹായവും വാഗ്ദാനം ചെയ്തു. താജ്മഹലിന് ഉള്ളില്‍ തന്നേയും അടക്കണമെന്നായിരുന്നു ഖാദ്രിയുടെ ആഗ്രഹം. താജ്മഹലിനു സമീപത്തുള്ള ഖാദ്രിയുടെ ഭൂമി സര്‍ക്കാര്‍ സ്കൂള്‍ നിര്‍മിക്കുന്നതായി വിട്ടു നല്‍കിയിട്ടുണ്ട്.
അതേസമയം ഖാദ്രിയുടെ അവസാന ആഗ്രഹം പോലെ ഭാര്യക്കൊപ്പം തന്നെ അടക്കുമെന്ന് അന്തരവന്‍ മുഹമ്മദ് അസ്ലം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: