കൊച്ചി: അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് വ്യക്തമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന്. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ക്രമക്കേട് കണ്ടെത്തിയതിനാല്‍ തെരഞ്ഞെടുപ്പ് നടപടി സാധുവല്ലെന്നു ഹൈക്കോടതി വിലയിരുത്തി. തെരഞ്ഞെടുപ്പ് റദ്ദാക്കി,ഷാജിയെ അയോഗ്യനായി പ്രഖ്യാപിക്കുന്നതായും കോടതി പറഞ്ഞൂ.
തെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ത്ഥി തങ്ങളുടെ സമുദായ താല്പര്യം സംരക്ഷിക്കാന്‍ യോഗ്യനല്ലെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. മാത്രമല്ല, വിവാദ ലഘുലേഖയില്‍ തന്നെ അനുഗ്രഹിക്കണമെന്ന് പറയുന്നതിനൊപ്പം എതിര് സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്‍കുന്നത് തടയുന്നുമുണ്ട്. മുസ്ലീം സമുദായാംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരുമായ രണ്ട് സാക്ഷികളുടെ മൊഴിയില്‍ ഇത്തരത്തില്‍ പ്രചരണം നടത്തിയെന്ന് വ്യക്തമാണ്. ലഘുലേഖ വീട്ടില്‍ കൊണ്ടുവന്നു നല്‍കിയെന്നും മതപരമായ അഭ്യര്‍ത്ഥന ലഭിച്ചതിനാല്‍ നിങ്ങള്‍ക്ക് എങ്ങനെ വോട്ടു നല്‍കാനാവുമെന്ന് ഇവര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരോടു ചോദിച്ചെന്നും മൊഴിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കാം.
ലഘുലേഖയ്ക്കതിരെ വളപട്ടണം പോലീസില്‍ നല്കിയ പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി മനോരമയുടെ വീട്ടില്‍ നിന്നും യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നും ഇവ പിടിച്ചെടുത്തുവെന്നു കോടതി ചൂണ്ടിക്കാട്ടി. 2016 മേയ് 12 ന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് അധികാരികള്‍ നോട്ടീസ് നല്‍കിയിട്ടും തൊട്ടടുത്ത ദിവസങ്ങളില്‍ ഇവയുടെ വിതരണം നടന്നു. ലേഖ തയ്യാറാക്കിയ പ്രസിന്റെ വിവരങ്ങളും തീയതിയും കണ്ടെത്തിയിട്ടില്ലെന്ന് ഷാജിയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഇവ വിതരണം ചെയ്തതിനെയാണ് നികേഷ് ചോദ്യം ചെയ്യുന്നതെന്ന കാരണത്താല്‍ ഇതിനു പ്രസക്തിയില്ല.
എന്നാല്‍ വോട്ടര്‍മാരുടെ സ്വതന്ത്ര വോട്ടവകാശത്തില്‍ നേരിട്ടോ അല്ലാതെയോ കെ.എം. ഷാജി ഇടപെട്ടില്ലെന്നു കോടതി വിലയിരുത്തി. ആ നിലയ്ക്ക് തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നിട്ടില്ലെന്നു കരുതാമെന്നും കോടതി പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: