ന്യൂദല്‍ഹി : ആര്‍ബിഐയുടെ കരുതല്‍ധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍. ആര്‍ബിഐയില്‍ നിന്ന് ഒരു ലക്ഷം കോടി വിപണിയിലേക്ക് ഒഴുക്കാന്‍ കേന്ദ്ര സര്‍ക്കായി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചിട്ടില്ലെന്ന് സാമ്പത്തിക കാര്യവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്രഗാര്‍ഗ് അറിയിച്ചു.
ഇത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഊഹാപോഹങ്ങളാണ്.
രാജ്യത്തിന്റെ മൂലധന വ്യവസ്ഥ സംബന്ധിച്ചാണ് ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും നിലവില്‍ ഇപ്പോള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നത്. മുലധന വ്യവസ്കള്‍ ഒരു ചട്ടക്കൂട്ടിലാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തിവരികയാണെന്നും ഗാര്‍ഗ് ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: