മുംബൈ : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ദിനം പ്രതി വര്‍ധിച്ചു വരുന്നതോടെ ചിപ് ഘടിപ്പിച്ചിട്ടുള്ള ഇവിഎം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലേക്ക് മാറാന്‍ ആര്‍ബി ഐ നിര്‍ദ്ദേശം. ഇതു പ്രകാരം ഡിസംബര്‍ 31 വരെയാണ് പഴിയകാര്ഡിന്റെ കാലാവധി അവസാനിക്കും അതിനു മുമ്പ് പുതിയത് വാങ്ങേണ്ടതാണ്.
ഇതിനെ തുടര്‍ന്ന് നിലവിലെ എല്ലാ ഉപഭോക്താക്കളുടേയും പഴയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മാറ്റി പുതിയത് നല്കാന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക, രാജ്യാന്ത്ര കാര്‍ഡുകള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.
ആര്‍ബിഐയുടെ ജൂണിലെ കണക്കുകള്‍ പ്രകാരം 39 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകളും 944 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ മാഗ്നെറ്റിക് സ്ട്രൈപ് മാത്രമേയുള്ളു. ഇത് സൈ്വപ് ചെയ്യുന്നതോടെ പണം ഇടപാട് നടത്താന്‍ സാധിക്കുന്നതാണ്.
എന്നാല്‍ ഇഎംവി കാര്‍ഡുകളില്‍ ചിപ് ഉള്ളതിനാല്‍ ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് ഫോര്‍മാറ്റിലാണ് ശേഖരിച്ചിരിക്കുന്നത്. കൂടാതെ പിന് നമ്പര്‍ ടൈപ് ചെയ്തെങ്കില്‍ മാത്രമേ ട്രാന്സാക്ഷന് നടത്താന്‍ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: