മഡ്ഗാവ്: എഡു ബേഡിയയുടെ ഇരട്ട ഗോളില്‍ എഫ്‌സി ഗോവയ്‌ക്ക് വിജയം. ഐഎസ്എല്ലില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ദല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി. പൊരുതിക്കളിച്ച ദല്‍ഹി രണ്ട് തവണ മുന്നിട്ടുനിന്നശേഷമാണ് തോല്‍വിയിലേക്ക് വഴുതി വീണത്.
കളിയുടെ ആറാം മിനിറ്റില്‍ വിക്രം സിങ് ദല്‍ഹിയെ മുന്നിലെത്തിച്ചു. ഇടവേളയ്‌ക്ക് ദല്‍ഹി ഒരു ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോവ ഗോള്‍ മടക്കി സമനില പിടിച്ചു. ബേഡിയയാണ് ഗോളടിച്ചത്. 70-ാം മിനിറ്റില്‍ ദല്‍ഹി വീണ്ടും മുന്നിലെത്തി.ലാലിയന്‍സുലയാണ് സ്‌കോര്‍ ചെയ്തത്. കളിയവസാനിക്കാന്‍ എട്ട് മിനിറ്റുള്ളപ്പോള്‍ ബ്രണ്ടന്‍ ഫര്‍ണാണ്ടസിലൂടെ ഗോവ സമനില പിടിച്ചു. ഏഴുമിനുറ്റുകള്‍ക്ക്് ശേഷം ബേഡിയ തന്റെ രണ്ടാം ഗോളിലൂടെ ഗോവയ്‌ക്ക്് വിജയമൊരുക്കി.
ഈ വിജയത്തോടെ ആറു മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം ദല്‍ഹിക്ക് എട്ട് മത്സരങ്ങളില്‍ നാലു പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: