ലോസ് ഏഞ്ചല്‍സ്: തെക്കന്‍ കാലിഫോര്‍ണിയ നഗരാതിര്‍ത്തിയിലെ തൗസന്റ് ഓക്സില്, ബാറിലുണ്ടായ വെടിവയ്പില്‍ ഒരു പോലീസ് ഓഫീസറും അക്രമിയും ഉള്‍പ്പെടെ 13 പേര് മരിച്ചു. ബാറിലും ഡാന്‍സ് ഹാളിലും ആഘോഷത്തിമിര്‍പ്പില്‍ മുഴുകിയ കോളേജ് വിദ്യാര്‍ഥികള്‍ക്കു നേരെയായിരുന്നു വെടിയുതിര്‍ത്തത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിനാളുകള്‍ ബാറിലുണ്ടായിരുന്നു.
മുഖം പകുതി മറച്ചനിലയിലാണ് അക്രമിയെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അകത്തു കയറിയയുടനെ ജീവനക്കാരില്‍ ഒരാള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
ലോസ് ഏഞ്ചല്‍സില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ തൗസന്റ് ഓക്കിലെ ബോര്‍ഡര്‍ ലൈന്‍ ബാര്‍ ആന്റ് ഗ്രില്ലില്‍ ബുധനാഴ്ച അര്‍ധരാത്രിയിലാണ് വെടിവയ്പ്പുണ്ടായതെന്ന് വെഞ്ചുറ കൗണ്ടി പോലീസ് അറിയിച്ചു. പോലീസ് അധികൃതരെത്തുമ്പോഴും വെടിവയ്പ് തുടരുകയായിരുന്നു.
ജനലുകള്ക്കുള്ളിലൂടെയും ഗേറ്റിനു മുകളിലൂടെയും ആളുകള്‍ പ്രാണരക്ഷാര്‍ഥം ഓടുകയായിരുന്നുവെന്ന് സംഭവത്തിന് സാക്ഷിയായ ലൂഥറന്‍സ് സര്‍വകലാശാലാ യൂണിയന് പ്രസിഡന്റ് നിക് സ്റ്റെയ്ന് വെന്ഡര് പറഞ്ഞു. ബാറിന്റെ മേല്‍ത്തട്ടിലും ശുചിമുറിയിലുമെല്ലാം അഭയം തേടുകയായിരുന്നു രക്ഷപ്പെട്ടവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: