തിരുവനന്തപുരം: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നല്കുന്ന ഈ വര്‍ഷത്തെ സാമൂഹ്യസേവന പുരസ്കാരം ടി.പി. പത്മനാഭന്. ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കേരളത്തില്‍ പാരിസ്ഥിതിക അവബോധത്തിന് പഠനങ്ങളിലൂടെയും സമരങ്ങളിലൂടെയും പുതിയൊരു ദിശാബോധം നല്കിയ സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള (സീക്ക്)യുടെ അമരക്കാരനാണ് പത്മനാഭന്. പ്രൊഫ. എം.കെ. പ്രസാദ്, എന്‍. ശശിധരന്, ജി. മധുസൂദനന് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: