കോട്ടയം: റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡ് പരിശീലനം നല്കുന്നു. രോഗകാരണങ്ങള്‍, കീടബാധകള്‍, അവയുടെ നിയന്ത്രണത്തിന് ഉപകരിക്കുന്ന മരുന്നുകളുടെ ഉപയോഗക്രമങ്ങള്‍ എന്നിവയിലുള്ള ഏകദിനപരിശീലനം 14ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും.
പരിശീലന ഫീസ് 500 രൂപ (18 ശതമാനം നികുതി പുറമെ). പട്ടികജാതി-പട്ടികവര്‍ഗത്തില്‍ പെട്ടവര്ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 50 ശതമാനം ഇളവ് ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുല്‍പാദക സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവു ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്) എന്ന പേരില്‍ കോട്ടയത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോര്‍ഡര്‍ ആയോ ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് പി.ഒ, കോട്ടയം-9, കേരളം എന്ന വിലാസത്തില്‍ അയയ്ക്കണം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐഎഫ്എസ്കോഡ്- ഇആകച0284150) യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം. ഫോണ്‍ 0481 2353127, 2351313, 2353325.
പ്രതികരിക്കാൻ ഇവിടെ എഴുതുക: