മട്ടാഞ്ചേരി: ഭാരതസംസ്കൃതിയുടെ വര്‍ഷമായ സംവത് 2075 ന് തുടക്കമായി. ഹിന്ദുവര്ഷം, വടക്കേ ഇന്ത്യയിലെ സംവത്സരി. പുതുവര്‍ഷം, പരമ്പരാഗതമായ, വാണിജ്യ വ്യാവസായിക സാമ്പത്തിക കണക്കെടുപ്പ് വര്‍ഷം, തുടങ്ങി ഒട്ടേറെ സവിശേഷതകളുമായുള്ള വര്‍ഷമാണ് സംവത്.
രാജ്യത്തെ സാമ്പത്തിക കുതിപ്പിന്റെ കാഹളമുയര്ത്തിയാണ് സംവത് 2075 ന് പ്രാരംഭം കുറിക്കുന്നത്. സാമ്പത്തിക രംഗത്തെ ഉയര്‍ന്ന വളര്‍ച്ചയും വ്യവസായിക മേഖലയിലെ വികസനവും കാര്‍ഷിക വാണിജ്യ മേഖലയിലെ ഉയര്‍ന്ന ഉല്പാദനവും ഓഹരിമേഖലയിലെ മുന്നേറ്റവും പുതിയ സംവത് വര്‍ഷത്തെ ശുഭപ്രതീക്ഷയുള്ളതാക്കുന്നു.
ദീപാവലി നാളില്‍ (ചപ്ടാ പുജന്‍ ) വാണിജ്യകേന്ദ്രത്തില്‍ ഒരുക്കുന്ന കണക്ക് പുസ്തക പൂജയില്‍ ഐശ്വര്യദേവത ലക്ഷ്മി, വിഘ്ന ദേവത ഗണപതി, വിദ്യാദേവത സരസ്വതി, പ്രകൃതിയടക്കമുള്ള പഞ്ചമഹാപൂജ തുടങ്ങിയവയെ ആരാധിച്ചുള്ള വിശേഷമൂഹൂര്ത്ത വേളയിലെ വിപണനമാണ് മൂഹൂര്ത്തകച്ചവടം. നൂറ്ററുപതോളം കാര്ഷികോത്പനങ്ങളാണ് മുഹുര്‍ത്ത കച്ചവടത്തിലെത്തുക ഒരു യുണിറ്റെയെങ്കിലും വിപണനം നടത്തി വ്യവസായ വ്യാപാര വാണിജ്യ സമൂഹം ഇതില്‍ സജീവമാകും. ഇന്ത്യയില്‍ നിലനിന്നിരുന്ന പഴയകാല വ്യാപാര സംവിധാനത്തിന്റെ സ്മൃതികളുമായി ഇന്നും മൂഹൂര്‍ത്ത കച്ചവടം നടക്കുന്നു. ദീപാവലി ദിനമായ ബുധനാഴ്ച വൈകിട്ടായിരുന്നു മുഹൂര്‍ത്ത കച്ചവടം. കേരളത്തിലെ വെളിച്ചെണ്ണ, കൊപ്ര, കുരുമുളക്, മഞ്ഞള്‍, ചുക്ക് അടക്ക എന്നിവയും മുഹുര്‍ത്ത കച്ചവടത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: