അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങിയ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ചിത്രീകരണം പൂര്‍ത്തിയായി. ദേവദാസിന്റെ അച്ഛനും നടനുമായ ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ദേവാമൃതം സിനിമ ഹൗസാണ് നിര്‍മ്മിച്ചിരിക്കുന്നത്. പി.കെ ബാബുരാജ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.
ഒരു ടീനേജ് ഗ്രൂപ്പിന്റെ കഥ മാത്രമല്ല ഈ ചിത്രം. ക്യാമ്പസ് മൂവിയുമല്ല. മറിച്ച് ഈ പ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ചില സാമൂഹിക പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആക്ഷനും സസ്പെന്‍സുമൊക്കെയുള്ള ചിത്രം പൂര്‍ണ്ണമായും ഒരു ഫാമിലി എന്റര്‍ടെയ്നറാണെന്നും സംവിധായകന് പറയുന്നു.
ദേവദാസിന് പുറമെ യുവതാരങ്ങളായ നിധി, ആല്വിന്, ജെന്സണ് ജോസ്, സ്നേഹ സുനോജ്, ഭാമ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാര്‍,ജനാര്ദ്ദനന്,കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്, രാമു, ശിവജി ഗുരുവായൂര്‍, , വിവേക് ഗോപന്, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്, ബിന്ദു അനീഷ്, രജനി മുരളി എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: