തിരുവനന്തപുരം: കേരള പോലീസ് കൊലയാളി പോലീസായി മാറി കൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി എംപി. സനലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണം. സനലിനെ കൊലപ്പെടുത്താനായി മനഃപൂര്‍വ്വം വാഹനത്തിനു മുന്‍പിലേക്ക് തള്ളിയിടുകയായിരുന്നു.
ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും കൊല്ലപ്പെട്ട സനലിന്റെ വീട് സന്ദര്‍ശിച്ച ശേഷം സുരേഷ് ഗോപി എം പി വ്യക്തമാക്കി. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ് സുരേഷ് സുരേഷ് ഗോപിയ്ക്ക് ഒപ്പം വീട് സന്ദര്‍ശിച്ചു.
അതേസമയം, സനല്‍ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലും കയ്യും ഒടിഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. വാഹനമിടിച്ച് ആഴത്തിലുള്ള ക്ഷതവും രക്തസ്രാവവും ഉണ്ടായി. വാഹനം ഇടിച്ച് തെറിച്ചുവീണ സനലിന്റെ തല റോഡിലിടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: