ശ്രീകണ്ഠപുരം: എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര സിപിഎമ്മിന്റെ അടിത്തറയിളക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു. ശ്രീകണ്ഠപുരത്ത് നടന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഹിന്ദുവിരുദ്ധ നിലപാടുകളില്‍ ജനരോഷം രൂക്ഷമായിരിക്കുകയാണ്. സിപിഎം കേന്ദ്രങ്ങളില്‍പോലും നാമജപ യാത്രകളില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുക്കുന്നത് ഇതിന് ഉദാഹരണ മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍ കുമാര്‍ അധ്യക്ഷതവഹിച്ചു. ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ബാലകൃഷ്ണന് മാസ്റ്റര്‍, വിജയന് വട്ടിപ്രം, ജില്ലാ സെക്രട്ടറി ആനിയമ്മ രാജേന്ദ്രന്, ദേശീയസമിതി അംഗം പി.കെ.വേലായുധന്, സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു സ്വാഗതവും ജനറല്‍ സെക്രട്ടറി ടി.വി.രമേശന് നന്ദിയും പറഞ്ഞു.
സി.കെ.പത്മനാഭന്, പി.കെ.കൃഷ്ണദാസ്, കെ.രഞ്ചിത്ത്, വത്സന് തില്ലങ്കേരി, പി.സത്യപ്രകാശ് (രക്ഷാധികാരിമാര്‍), ടി.പി.രാജീവന് (ചെയര്മാന്), പി.പി.മാധവന് മാസ്റ്റര്‍, കെ.ജെ.മാത്യു, ആനിയമ്മ രാജേന്ദ്രന്, എം.ശ്രീധരന് (വൈസ് ചെയര്മാന്മാര്), സി.സി.രതീഷ് (ജനറല്‍ കണ്‍വീനര്‍), ടി.വി.രമേശന്, എം.വി.രഘുകുമാര്‍, എം.എസ്.ജയേഷ്, കെ.അജികുമാര്‍, ടി.ഒ.രാജേഷ് (കണ്‍വീനര്‍മാര്‍), സി.കെ.പ്രഭാകരന് (ട്രഷറര്‍) എന്നിവരടങ്ങുന്ന 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: