തിരുവനന്തപുരം: ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വധഭീഷണി. രഞ്ജിത്ത് പറക്കോട്ടില്‍ ചേലക്കര എന്നയാളാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ‘വത്സന്‍ തില്ലങ്കേരിയുടെ ആയുസ്സ് നീണ്ടുപോകില്ല ഉറപ്പ്’ എന്നാണ് ഇയാളുടെ ഭീഷണി. ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് വധഭീഷണി മുഴക്കി കമന്റ് ഇട്ടിരിക്കുന്നത്.
ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്നും, പ്രകോപനമുണ്ടാക്കി ശബരിമല കലാപഭൂമിയാക്കി മാറ്റാനുള്ള ചിലരുടെ ശ്രമത്തില്‍ വീണ് പോകരുത് എന്നും വത്സന്‍ തില്ലങ്കേരി ഇന്ന് ശബരിമലയില്‍ വച്ച് പറഞ്ഞിരുന്നു. യുവതിയെത്തിയെന്ന സംശയത്തില്‍ പ്രതിഷേധിച്ച ഭക്തന്‍മാരോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം നടത്താനെത്തുന്നവരെ സഹായിക്കണം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: