ന്യൂദല്‍ഹി : ഒക്ടോബറിലെ ജിഎസ്ടി കളക്ഷന്‍ ഒരു ലക്ഷം കോടി കടന്നെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സെപ്തംബറിലെ ചരക്കുസേവന നികുതി 94,442 ആയിരുന്നു.
ഏപ്രിലിനു ശേഷം ആദ്യമായാണ് ജിഎസ്ടി ഒരു ലക്ഷം കോടിക്കു മുകളില്‍ എത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 90,000 കോടി ആയിരുന്നു ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. മെയില്‍ ഇത് 94,016, ജൂണില്‍ 95,610, ജൂലൈ 96,483, ആഗസ്റ്റ് 93960,
എന്നിങ്ങനെ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ചരക്കുസേവന നികുതിയില്‍ നിന്നുള്ള വരുമാനം പ്രതിമാസം ഒരു ലക്ഷം കോടിയാണ് ധനമന്ത്രാലയം പ്രതിക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: