തിരുവനന്തപുരം: പോലീസിനെ ഉപയോഗിച്ച് ശബരിമല വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ ഉപവാസ സമരം തുടങ്ങി. തിരുവനന്തപുരം വഴുതക്കാട്ടെ പോലീസ് ആസ്ഥാനത്തിന് മുന്നിലാണ് ഉപവാസം.
രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ശ്രീധരന്‍പിള്ള ഉപവാസം നടത്തുന്നത്. മറ്റ് ജില്ലകളില്‍ എസ്പി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള കാസര്‍കോഡ് മുതല്‍ പമ്പ വരെ രഥ യാത്ര നയിക്കും.
അടുത്ത മാസം എട്ടുമുതലാണ് യാത്ര. കാസര്‍കോഡ് മധുര് ക്ഷേത്രത്തില്‍ തുടങ്ങി, പമ്പയില്‍ യാത്ര അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: