തിരുവനന്തപുരം: തന്റെ ഒളിമ്പിക് അത്ലറ്റിക് ക്ലബില്‍ പരിശീലനം നേടിയ നാല് താരങ്ങള്‍ സംസ്ഥാന സ്കൂള്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയതിന്റെ ആഹ്ലാദത്തിലാണ് ഹര്‍ഡില്‍സില്‍ മുന്‍ ഇന്ത്യന്‍ താരവും അന്തര്‍ദേശീയ ഗോള്‍ഡ് മെഡല്‍ ജേതാവുമായ ഹരിദാസ്.
എട്ട് വര്‍ഷം മുമ്പാണ് പാലക്കാട് ഒരു ക്ലബ്ബിന് ഹരിദാസ്് രൂപം നല്‍കിയത്. പണത്തിന്റെ അപര്യാപ്തത കൊണ്ട് പലപ്പോഴും പ്രതിഭകള്‍ക്ക് അവസരം നഷ്ടപ്പെടുന്നതു കൊണ്ടാണ് ഹരിദാസിന് പരിശീലന കേന്ദ്രം തുടങ്ങാന്‍ പ്രേരണയായത്. കിട്ടുന്ന വരുമാനത്തിലെ ഒരു ഭാഗം ഉപയോഗിച്ച് കുട്ടികള്‍ക്ക് സൗജന്യ പരിശീലനമാണ് നല്കുന്നത്്.ആറ് താരങ്ങളുമായാണ് തിരുവനന്തപുരത്തേയ്ക്ക് വണ്ടി കയറിയത്. അതില്‍ നാല് പേര് സ്വര്‍ണം നേടി. മറ്റൊരാള്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി.
പാലക്കാട് മോയന്‍സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി വിഷ്ണു പ്രിയ, പാലക്കാട് സി.എ എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി രോഹിത് എ, പാലക്കാട് ബി.എം എച്ച്.എസ്.എസിലെ സൂരജിത്ത് ആര്.കെ, വിനയ് യു, ബി.ഇ എം എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കീര്‍ത്തി എന്നിവരാണ് ഹരിദാസിന്റെ ശിക്ഷണത്തില്‍ മെഡല്‍ നേടിയത്. വിഷ്ണു പ്രിയ സീനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി. യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് വിഷ്ണു പ്രിയ. ജൂനിയര്‍ ആണ്‍കുട്ടി കളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൂരജിത്ത് ആര്.കെ സ്വര്‍ണം നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രോഹിത് എയും സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേയില്‍ വിനയയും പാലക്കാടിനു വേണ്ടി സ്വര്‍ണം നേടി. ഹരിദാസിന്റെ മറ്റൊരു ശിഷ്യയായ കീര്‍ത്തി 100 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും 800 മീറ്റര്‍ ഗര്ഡില്സിലും ലോംഗ് ജംമ്പിലും വെങ്കലവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: