വിശാഖപട്ടണം: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ ഇടത് തോളിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗന്‍മോഹന്‍ റെഡ്ഡി. നിലവില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവും കഡപ്പ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് അദ്ദേഹം.
സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ട് എത്തിയ യുവാവാണ് ജഗന്‍ മോഹനെ കുത്തിയത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് വൈഎസ്‌ആര്‍ പറഞ്ഞു.
160 സീറ്റുകളില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പറഞ്ഞാണ് യുവാവ് കുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. സെല്‍ഫി എടുത്ത ശേഷം തിരഞ്ഞ് ആക്രമിക്കുകയായിരുന്നു യുവാവ്.
















