ന്യൂദല്‍ഹി: ബിഎസ് 4 വാഹനങ്ങള്‍ 2020 മാര്‍ച്ച് 31ന് ശേഷം വില്‍ക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 6 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാവൂ. സമയം നീട്ടി നല്‍കണമെന്ന വാഹന നിര്‍മ്മാതാക്കളുടെ ആവശ്യമാണ് കോടതി തള്ളിയത്.
മലിനീകരണം കുറഞ്ഞ നിലവാരത്തിലേക്ക് വാഹനങ്ങള്‍ മാറാന്‍ സമയമായെന്നും കോടതി ചൂണ്ടിക്കാട്ടി. വായു മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് വിധി. വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളുന്ന പുകയുടെ അളവ് നിശ്ചയിക്കുന്നത് ഭാരത് സ്റ്റേജ് എമിഷന്‍ മാനദണ്ഡപ്രകാരമാണ്. 2016ലാണ് കേന്ദ്രം ഇത്തരമൊരു തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: