മലപ്പുറം: ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത അയ്യപ്പഭക്തന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം എളങ്കൂര്‍ കോഴിച്ചാലിലെ സുനില്‍ തേഞ്ഞിപ്പലത്തിന്റെ വീടാണ് അജ്ഞാതസംഘം ആക്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സുനിലിന്റെ ഭാര്യയും മക്കളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ.
സുനില്‍ ശബരിമലയില്‍ നിന്ന് മടങ്ങിവരും വഴിയാണ് സംഭവം അറിഞ്ഞത്. ഉടന്‍ തന്നെ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരനടക്കമുള്ളവര്‍ മഞ്ചേരി പോലീസുമായി ബന്ധപ്പെട്ടെങ്കിലും പോലീസ് സ്ഥലത്തെത്താന്‍ തയ്യാറായില്ല. നാല് മണിക്കൂറിന് ശേഷമാണ് പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചത്.
ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ സജീവമായി സുനില്‍ പ്രതിഷേധ രംഗത്തുണ്ടായിരുന്നതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: