കൊച്ചി: എസ്ബിഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയത്തില്‍ 29.9 ശതമാനം വര്‍ധനവ് നേടി. സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ധ വാര്ഷികത്തേക്കുള്ള സാമ്പത്തിക കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു.
മുന്‍ വര്‍ഷത്തെ 42.9 ബില്യണില്‍ നിന്ന് 55.7 ബില്യണായാണ് പുതിയ ബിസിനസ് പ്രീമിയം ഉയര്‍ന്നിരിക്കുന്നത്. പ്രൊട്ടക്ഷന്‍ വിഭാഗത്തിലെ പുതിയ ബിസിനസ് പ്രീമിയം 142 ശതമാനവും യൂണിറ്റ് ലിങ്ക്ഡ് പദ്ധതികളിലെ പുതിയ ബിസിനസ് പ്രീമിയം 15 ശതമാനവും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. നികുതിക്ക് ശേഷമുള്ള ലാഭം 12 ശതമാനം വര്‍ദ്ധിച്ച് ആറു ബില്യണിലെത്തിയതായും സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: