സാമൂഹ്യ ശാസ്ത്രവിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിന് പ്രശസ്തിയാര്‍ജ്ജിച്ച ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്)അതിന്റെ മുംബൈ, തുല്ജാപൂര്, ഹൈദരാബാദ്, ഗുവാഹട്ടി ക്യാമ്പസുകളിലായി 2019-21 വര്‍ഷം നടത്തുന്ന എംഎ/എംഎസ്സി, എംഎച്ച്എ, എംപിഎച്ച് ഫുള്‍ടൈം/റഗുലര്‍ പ്രോഗ്രാമുകളിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (ടിസ്സ് നെറ്റ്) ജനുവരി 13-ന് നടക്കും. ഇതില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 22 മുതല്‍ ഡിസംബര്‍ 10 വരെ സ്വീകരിക്കും. വൈവിധ്യമാര്‍ന്ന ഡിസിപ്ലിനുകളില്‍ മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിന് മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വിവിധ ക്യാമ്പസുകളിലായി 53 മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകള്‍ ലഭ്യമാണ്. ഒരാള്‍ക്ക് രണ്ട് ക്യാമ്പസുകളില്‍ പരമാവധി 3 പ്രോഗ്രാമുകള്‍ മുന്‍ഗണനാ ക്രമത്തില്‍ തെരഞ്ഞെടുക്കാം. വിവിധ പ്രോഗ്രാമുകളിലേക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ മതി. മിക്കവാറുമെല്ലാ പ്രോഗ്രാമുകള്‍ക്കും ഏതെങ്കിലും ഡിസിപ്ലിനില്‍ അക്കാദമിക് മികവോടെ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ ഫീസ് ഓരോ കോഴ്സിനും ബാങ്ക് ചാര്‍ജ് ഉള്‍പ്പെടെ 1030 രൂപയാണ്. എന്നാല്‍ തൊഴില്‍ രഹിത പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെയും ഒബിസി നോണ്‍ ക്രീമിലെയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയ്ക്ക് താഴെയും ഉള്ളപക്ഷം ഓരോ പ്രോഗ്രാമിനും 250 രൂപവീതം നല്കിയാല് മതി. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും http://appln-admissions.tiss.edu, http://admissions.tiss.edu ല്‍ ബന്ധപ്പെടാവുന്നതാണ്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ‘ടിസ്സ്-നെറ്റ്’ രാജ്യത്തെ 39 കേന്ദ്രങ്ങളിലായി ജനുവരി 13 ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 3.40 മണിവരെ നടത്തും. 100 മാര്‍ക്കിനാണ് ടെസ്റ്റ്. ദക്ഷിണേന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മധുര, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവ ടെസ്റ്റ് സെന്ററുകളാണ്. ‘ടിസ്സ്നെറ്റ്-2019’ ന് നെഗറ്റീവ് മാര്ക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത. സെലക്ഷന്റെ ഭാഗമായി ഗ്രൂപ്പ് ചര്‍ച്ചയും (50 മാര്‍ക്കിന്), വ്യക്തിഗത അഭിമുഖവും (75 മാര്‍ക്കിന്) ഉണ്ടാവും. സെലക്ഷന് നടപടിക്രമങ്ങള്‍ വെബ്സൈറ്റിലുണ്ട്.
ടിസ്സ് ക്യാമ്പസുകളില്‍ ലഭ്യമായ കോഴ്സുകളും സീറ്റുകളും ചുവടെ.
ടിസ്സ് മുംബൈ: സ്കൂള്‍ ഓഫ് സോഷ്യല്‍വര്‍ക്ക്-എംഎ സോഷ്യല്‍ വര്‍ക്ക്: ചില്‍ഡ്രന്‍ ആന്റ് ഫാമിലീസ് (30 സീറ്റ്), ക്രിമിനോളജി ആന്റ് ജസ്റ്റിസ് (26), കമ്യൂണിറ്റി ഓര്ഗനൈസേഷന് ആന്റ് ഡെവലപ്മെന്റ് പ്രാക്ടീസ് (30), ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷന്‍ (26), ദളിത് ആന്റ് ട്രൈബല്‍ സ്റ്റഡീസ് ആക്ഷന്‍ (30), മെന്റല്‍ ഹെല്‍ത്ത് (40), പബ്ലിക്ഹെല്‍ത്ത് (20), ലൈവ്ലി ഹുഡ് ആന്റ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് (30), വിമെന്‍ സെന്റേര്‍ഡ് പ്രാക്ടീസ് (20).
– സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്റ് ലേബര്‍ സ്റ്റഡീസ്-എംഎ ഹ്യൂമെന്‍ റിസോഴ്സ് മാനേജ്മെന്റ് ആന്റ് ലേബര്‍ റിലേഷന്‍സ് (60), സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് (30), ഗ്ലോബലൈസേഷന് ആന്റ് ലേബര്‍ (30), ഓര്ഗനൈസേഷന് ഡവലപ്മെന്റ് ചേഞ്ച് ആന്റ് ലീഡര്‍ഷിപ്പ് (30).
– സ്കൂള്‍ ഓഫ് ഹെല്‍ത്ത് സിസ്റ്റംസ് സ്റ്റഡീസ്-മാസ്റ്റര്‍ ഓഫ്-പബ്ലിക് ഹെല്‍ത്ത് ഇന്‍ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന് (35), ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (45), പബ്ലിക് ഹെല്‍ത്ത് സോഷ്യല്‍ എപ്പിഡെമിയോളജി (30), പബ്ലിക് ഹെല്‍ത്ത്-ഹെല്‍ത്ത് പോളിസി, ഇക്കണോമിക്സ് ആന്റ് ഫിനാന്‍സ് (20).
– സ്കൂള്‍ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്- എംഎ ഡവലപ്മെന്റ് സ്റ്റഡീസ് (48), വിമെന്‍ സ്റ്റഡീസ് (30).
– സ്കൂള്‍ ഓഫ് എഡ്യുക്കേഷന്‍-എംഎ എഡ്യുക്കേഷന്‍ എലിമെന്ററി (40).
– സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ്-എംഎ/എംഎസ്സി ക്ലൈമറ്റ് ചേഞ്ച് ആന്റ് സസ്റ്റൈനബിലിറ്റി സ്റ്റഡീസ് (25), അര്‍ബന്‍ പോളിസി ആന്റ് ഗവേര്‍ണന്‍സ് (30), റഗുലേറ്ററി ഗവേര്‍ണന്‍സ് (20), വാട്ടര്‍ പോളിസി ആന്റ് ഗവേര്‍ണന്‍സ് (20).
– ജംഷഡ് ടാറ്റാ സ്കൂള്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്- എംഎ/എംഎസ്സി ഡിസാസ്റ്റര്‍ മാനേജ്മെന്റ് (40).
– സ്കൂള്‍ ഓഫ് ഹ്യൂമന്‍ ഇക്കോളജി- എംഎ അപ്ലൈഡ് സൈക്കോളജി- കൗണ്‍സലിംഗ് സൈക്കോളജി (46), ക്ലിനിക്കല്‍ സൈക്കോളജി (40).
– സ്കൂള്‍ ഓഫ് മീഡിയ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ്- എംഎ മീഡിയ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് (30).
– സെന്റര്‍ ഫോര്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സ്റ്റഡീസ്- മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എംഎല്‍ഐഎസ്) (15).
– സ്കൂള്‍ ഓഫ് ലോ, റൈറ്റ്സ് ആന്റ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ഗവേര്‍ണന്‍സ്- എല്‍എല്‍എം (30).
തുല്‍ജാപ്പൂര്‍ ക്യാമ്പസ്: എംഎ സോഷ്യല്‍ വര്‍ക്ക്- റൂറല്‍ ഡവലപ്മെന്റ് (30), ഡവലപ്മെന്റ് പോളിസി, പ്ലാനിംഗ് ആന്റ് പ്രാക്ടീസ് (30), സോഷ്യല്‍ ഇന്നൊവേഷന് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് (30), സസ്റ്റെനബിള്‍ ലൈവ്ലിഹുഡ് ആന്റ് നാച്വറല്‍ റിസോഴ്സ് ഗവേര്‍ണന്‍സ് (30).
ഹൈദരാബാദ് ക്യാമ്പസ്: എംഎ- റൂറല്‍ ഡവലപ്മെന്റ് ആന്റ് ഗവേര്‍ണന്‍സ് (30), എഡ്യൂക്കേഷന്‍ (30), പബ്ലിക് പോളിസി ആന്റ് ഗവേര്‍ണന്‍സ് (30), വിമെന്‍ സ്റ്റഡീസ് (30), ഡവലപ്മെന്റ് സ്റ്റഡീസ് (30), നാച്വറല്‍ റിസോഴ്സ് ആന്റ് ഗവേര്‍ണന്‍സ് (30), ഓര്ഗനൈസേഷന് ഡവലപ്മെന്റ്, ചേഞ്ച് ആന്റ് ലീഡര്‍ഷിപ്പ് (20).
ഗുവാഹട്ടി ക്യാമ്പസ്: എംഎ ഇക്കോളജി എന്‍വയോണ്‍മെന്റല്‍ ആന്റ് സസ്റ്റെനബിള്‍ ഡവലപ്മെന്റ് (25), ലേബര്‍ സ്റ്റഡീസ് ആന്റ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ (25), പീസ് ആന്റ് കോണ്‍ഫ്ളിക്റ്റ് സ്റ്റഡീസ് (20), സോഷ്യോളജി ആന്റ് സോഷ്യല്‍ ഓര്ഗനൈസേഷന് ആന്റ് ഡവലപ്മെന്റ് (25), കൗണ്‍സലിംഗ് (25), പബ്ലിക് ഹെല്‍ത്ത് (25).
‘ടിസ്സ്നെറ്റ്’ ഉള്‍പ്പെടെ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലെ ്രപവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://admissions.tiss.edu- ല്‍നിന്നും ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: