കൊച്ചി: തീയേറ്ററിലെത്തും മുമ്പേ ഒടിയന് മാണിക്യനെ കാണേണ്ടവര്‍ കൊച്ചിയിലെ ലുലു മാളിലേക്ക് വന്നാല്‍ മതി. ഫിലിം പ്രമോഷന്റെ ഭാഗമായി ഒടിയന് മാണിക്യന്റെ പൂര്‍ണ്ണമായ ക്യാരക്ടര്‍ സ്റ്റാച്ച്യൂ ലുലു മാളില്‍ നടന്ന ചടങ്ങില്‍ ആരാധകരെ ആവേശത്തിലാക്കി നടന് മോഹന്‍ലാല്‍ അനാച്ഛാദനം ചെയ്തു. ഒരുകാലത്ത് നാട്ടിന്‍പുറത്തെ സൂപ്പര്‍ഹീറോ ആയിരുന്നു ഒടിയന്. തിരശ്ശീലയില്‍ ഒടിയനെത്തുമ്പോള്‍ നമുക്കൊരൂ സൂപ്പര്‍ഹീറോയെയാണ് ലഭിക്കുന്നതെന്ന് സംവിധായകന് വി.എ. ശ്രീകുമാര്‍മേനോന്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണമായ സ്റ്റാച്ച്യൂ പ്രമോഷനുവേണ്ടി തയ്യാറാകുന്നതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചു. പ്രിയ കഥാപാത്രമായ മാണിക്യനൊപ്പവും സെല്‍ഫി എടുക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ലുലുമാളിനൊപ്പം കേരളത്തിലെ പ്രമുഖ 50 തിയറ്ററുകളിലും വരും ദിവസങ്ങളില്‍ ഒടിയന് മണിക്യന്‍ ലൈഫ്സൈസ് സ്റ്റാച്ച്യൂ ഒരുക്കുന്നുണ്ട്. സിനിമയുടെ ട്രയിലര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുളളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മുന്നേറുകയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ. ഹരികൃഷ്ണന്, ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ തുടങ്ങിയ അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന് 2018 ഡിസംബര്‍ 14 നാണ് തീയറ്ററുകളിലെത്തുക. മോഹന്‍ലാല്‍ ഒടിയന് മാണിക്യനായെക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ധിഖ്, ഇന്നസെന്റ്, നരേന്, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: