മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഡ്രാമ നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ റിലീസിനിരിക്കുകയാണ്. ഇപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്തയും പുറത്തുവിട്ടിരിക്കുകയാണ്. ഡ്രാമയ്ക്കൊപ്പം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസറും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലാണ് ലൂസിഫറിലും കേന്ദ്രകഥാപാത്രമാകുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ലൂസിഫര്‍ പൊളിറ്റിക്കല്‍ ത്രില്ലറും ഡ്രാമ കോമഡി എന്റര്ടെയ്നറുമാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ കോമഡി വേഷം കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: