Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിശ്വാസികളോടു വേണോ ഈ പകപോക്കല്‍ !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 02:52 am IST
in Editorial

ഇതു വല്ലാത്ത ധാര്‍ഷ്ട്യം തന്നെ! തെരഞ്ഞെടുത്ത ജനതയുടെ മുഖത്തു കാറിത്തുപ്പുന്ന നടപടിയുമായി കേരളസര്‍ക്കാര്‍ അഹങ്കാരത്തിന്റെ നെറുകയില്‍ കയറിനില്‍ക്കുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ ബലമായി അടിച്ചൊതുക്കാനുള്ള നീക്കവുമായി പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് പിണറായിയും കൂട്ടരും. പ്രശ്‌നം രമ്യമായി തീര്‍ക്കാനല്ല തുടരാനാണ് തങ്ങള്‍ക്ക് താത്പര്യമെന്ന് വ്യക്തമാക്കുന്നതായി ഇന്നലത്തെ ചര്‍ച്ചാ പ്രഹസനവും മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത നിലപാടും. വിശ്വാസസമൂഹത്തെ അവഹേളിക്കാനും വരച്ചവരയില്‍ നിര്‍ത്താനുമാണ് ഉദ്ദേശിച്ചതെന്നു വ്യക്തം. വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമായിരുന്നു ആ നടപടി. വിധിനടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി തറപ്പിച്ചു പറയുമ്പോള്‍ തൊട്ടപ്പുറത്തു ചര്‍ച്ചയ്‌ക്കുള്ള ഒരുക്കം നടക്കുകയായിരുന്നു. 

തുടക്കം മുതല്‍ തുടര്‍ന്നുപോരുന്ന ധാര്‍ഷ്ട്യത്തിന്റെ പുതിയ ഘട്ടത്തിനു തുടക്കമിടുക മാത്രമായിരുന്നു ഇത്. ചര്‍ച്ചയ്‌ക്കെത്തിയവരുടെ ആത്മാര്‍ഥതയും പ്രതിബദ്ധതയും ഉള്‍ക്കൊള്ളുകയും മാനിക്കുകയും ചെയ്യുന്നതിനു പകരം, നേരത്തെ ചര്‍ച്ചയ്‌ക്കു വരാന്‍ വിസമ്മതിച്ചതിനു പകതീര്‍ക്കാനുള്ള അവസരമായാണ് മുഖ്യമന്ത്രി ഈ അവസരം ഉപയോഗിച്ചത്. തുറന്ന ഏറ്റുമുട്ടലിനു വഴിതുറന്നിടുകയാണ് ഇതുകൊണ്ട് ചെയ്തിരിക്കുന്നതും. ജനങ്ങളോടു പകതീര്‍ക്കുന്ന ഇത്തരമൊരു ഭരണാധികാരി ലോകത്തു വേറെ ഉണ്ടാവില്ല. ഈ അപമാനം വിശ്വാസികള്‍ പൊറുക്കുമെന്നു കരുതാനും വയ്യ.

 പന്തളം കൊട്ടാരം പ്രതിനിധികള്‍, തന്ത്രിമാര്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികള്‍ എന്നിവരുമായാണു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ചര്‍ച്ചയ്‌ക്കു മുന്നോട്ടുവന്നതു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആണെങ്കിലും അതിന് സര്‍ക്കാരിന്റെ മൗനസമ്മതമുണ്ടെന്നും സമവായത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നു എന്നുമായിരുന്നു സുചന. തുറന്ന സമീപനത്തോടെയാണ് ചര്‍ച്ചയെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കുകയും ചെയ്തതോടെ പ്രശ്‌നപരിഹാരത്തിനു വിദൂരമായെങ്കിലും സാധ്യതതെളിഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തോടെ കൈവിട്ടുപോയത്. ചര്‍ച്ചയില്‍ എന്ത് തീരുമാനമുണ്ടായാലും സര്‍ക്കാര്‍ സ്വന്തം നിലപാടുമായി മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ചര്‍ച്ചയ്‌ക്ക് അര്‍ഥമില്ലാതായി. ദേവസ്വം ബോര്‍ഡിനാകട്ടെ ചര്‍ച്ച എങ്ങനെ കൊണ്ടുപോകണമെന്നതു സംബന്ധിച്ചു യാതൊരു വ്യക്തതയുമില്ലായിരുന്നുതാനും.   

കോടതി ഉത്തരവു നടപ്പാക്കരുതെന്ന് ആരും ഇതുവരെ പറഞ്ഞുകേട്ടില്ല. ആ ഉത്തരവ് കോടതിയില്‍നിന്ന് ഉണ്ടാവാന്‍ കാരണം ഇതേസര്‍ക്കാരിന്റെ തെറ്റായ സത്യവാങ്മൂലമാണെന്നും അതു തിരുത്താന്‍ വേണ്ടതു ചെയ്യണമെന്നുമേ ഭക്തസമൂഹം സമാധാനപരമായ നാമജപയാത്രയിലൂടെ ആവശ്യപ്പെട്ടുള്ളു. അതുവരെ വിധി നടപ്പാക്കുന്നതു നീട്ടിവയ്‌ക്കാന്‍ ശ്രമിക്കാമായിരുന്നു. പക്ഷേ, അതു തങ്ങളുടെ തോല്‍വിയാകുമെന്ന ചിന്തയാണു സര്‍ക്കാരിനെ നയിക്കുന്നത്. ജനപങ്കാളിത്തത്തിലൂടെ തങ്ങളുടെ വികാരം സര്‍ക്കാരിനെ അറിയിക്കുക മാത്രമേ വിശ്വാസികള്‍ ചെയ്തുള്ളു. അതു കേള്‍ക്കാനും ഉള്‍ക്കൊള്ളാനും മാന്യത കാണിക്കുന്നൊരു ഭരണ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ പ്രതീക്ഷിച്ചെങ്കില്‍ തെറ്റു പറയാനാവില്ല. അക്രമാസക്തരാകാത്തത് ബലഹീനതയായി അവര്‍ കണക്കാക്കിയിട്ടുമുണ്ടാകില്ല. പക്ഷേ, സര്‍ക്കാര്‍ അതിനെ അങ്ങനെ തന്നെയാണു കണ്ടതെന്നു വേണം കരുതാന്‍. കൈക്കരുത്തിനു മുന്നില്‍ ചിതറിപ്പോകുന്നൊരു ജനക്കൂട്ടം മാത്രമായി ഇതിനെ കാണാനാണ് സര്‍ക്കാരിന് ഇഷ്ടം. ആ നിലയിലാണു നീക്കവും. 

ജനതാത്പര്യമാണോ സര്‍ക്കാരിന്റെ പിടിവാശിയാണോ നടപ്പാക്കേണ്ടത് എന്നതാണ് പ്രശ്‌നം. സ്ത്രീസമൂഹത്തെ ബാധിക്കുന്നൊരു വിഷയത്തില്‍, 99 ശതമാനം സ്ത്രീകള്‍ക്കും താത്പര്യമില്ലാത്ത കാര്യം ബലമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ വന്‍സന്നാഹത്തോടെ ഇറങ്ങിപ്പുറപ്പെടുന്നത് ഹൈന്ദവജനതയ്‌ക്കിടയില്‍ മാത്രമല്ല ഇതര മതസ്ഥരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനുപിന്നിലെ ലക്ഷ്യം എന്തെന്ന ആശങ്ക നിലനില്‍ക്കുന്നു. അവരെ വിശ്വാസത്തിലെടുക്കാന്‍ യാതൊരു വിധത്തിലുള്ള ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ക്ഷമയും സമചിത്തതയും പക്വതയും കാണിക്കേണ്ട സര്‍ക്കാര്‍ അസഹിഷ്ണുതയും അഹന്തയും എടുത്തുചാട്ടവുമാണ്  പുലര്‍ത്തിവരുന്നത്. അടിച്ചിരുത്തി അനുസരിപ്പിക്കലല്ല മനസ്സിലാക്കി അംഗീകരിപ്പിക്കലാണ് ഭരണ നൈപുണ്യമെന്ന് ഇവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജനങ്ങളോടു പ്രതികാരബുധിയോടെ പെരുമാറുന്നതല്ലല്ലോ ഭരണകര്‍ത്താക്കളുടെ ചുമതല. ശബരിമല വിഷയം ഹൈന്ദവജനതയുടെ ജീവല്‍ പ്രശ്‌നമാണ്. അത് ഈ അവസ്ഥയിലെത്തിച്ചതു സര്‍ക്കാരാണ്. ഇനിയങ്ങോട്ട് അതിന്റെ ഗതിമാറ്റം ഏതുവഴിക്കായിരുന്നാലും അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവുകയുമില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.