കൊച്ചി: ഇമ്പ്രെസാരിയോ മിസ് കേരള-2018 ഈ മാസം 16ന് വൈകിട്ട് 6.30ന് ഹോട്ടല്‍ ലെ മെറിഡിയനില്‍. തുളസിവില്ലാസ് ആന്‍ഡ് അപ്പാര്‍ട്ടുമെന്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലെ മെറിഡിയന് ഹോട്ടലിന്റെ നേതൃത്വത്തില്‍ പാചകറാണിയെ കണ്ടെത്തുന്നതിനായി പ്രത്യേക മത്സരവും നടത്തി. 22 മത്സരാര്ഥികളില് നിന്നാണ് മിസ് കേരളയെ തിരഞ്ഞെടുക്കുന്നത്. മുരളിമേനോന്, നൂതന് മനോഹര്‍, ഫാഷന്‍ കൊറിയോഗ്രാഫറായ പ്രിയങ്ക ഷാ തുടങ്ങിയവര്‍ മത്സരാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും.
മിസ്വോയിസ്, മിസ് ബ്യൂട്ടിഫുള്ഹെയര്, മിസ് ഫിറ്റ്നസ്തുടങ്ങി ഒമ്പതോളം സബ്ടൈറ്റില്‍സും മിസ്കേരളയിലൂടെ തെരഞ്ഞെടുക്കും. ഇത്തവണ ആദ്യമായി മിസ്കേരളാ മത്സരത്തിന്റെ ലൈവ് സ്ട്രീമിങുമുണ്ടാവും.
www.tecgtheater.com/live event/misskerala 2018 എന്ന വെബ്സൈറ്റില്‍ മത്സരം തല്‍സമയം കാണാം. വിധിനിര്‍ണയത്തിനായി ഇന്ത്യയിലെ മുന്‍നിര ഡിസൈനര്‍മാരും സിനിമാ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും. കൈത്തറി മേഖലയ്ക്ക് മിസ്കേരളയില് പ്രാധാന്യം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ തുളസിവില്ലാസ് ആന്‍ഡ് അപ്പാര്‍ട്ടുമെന്റ്സ് ചെയര്മാന് തുളസീദാസ്്, ഇമ്പ്രെസാരിയോ ഇവന്റ്മാര്ക്കറ്റിംഗ് കമ്പനി സിഇഒ ഹരീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: