നിവീന്‍ പോളി നായകനായി ലാലേട്ടന്റെ ഗംഭീര പ്രകടനത്തോടെ തീയറ്ററുകളിലെത്തിയ കായംകുളം കൊച്ചുണ്ണി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്. മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിന്റെ ആദ്യദിനം ഗംഭീര കലക്ഷനുമായാണ് ചിത്രം മുന്നേറുന്നത്. 5 കോടി 3 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ നിര്‍മാതാക്കളായ ഗോകുലം മൂവിസ് ആണ് കളക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
കേരളത്തില്‍ നിന്നും മാത്രമുള്ള കളക്ഷനാണിത്. നിവിന്‍ പോളി സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്. 364 തിയറ്ററില്‍ നിന്നായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഇത് റെക്കോര്‍ഡ് ആയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ ഫാന്‍സ് ഷോ പ്രത്യേക പ്രദര്‍ശനവും നടന്നു. വലിയ ജനത്തിരക്ക് മൂലം അര്‍ധരാത്രിയിലും പ്രത്യേക ഷോ തിയറ്ററുകളില്‍ നടത്തുകയുണ്ടായി.
മലയാളസിനിമയുടെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് ഇനി കൊച്ചുണ്ണിക്ക് സ്വന്തമെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് ട്വീറ്റ് ചെയ്തു. കൊച്ചി മള്‍ട്ടിപ്ലക്സില്‍ ആദ്യ ദിനത്തില്‍ 62 ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. 19.12 ലക്ഷം രൂപയാണ് ചിത്രം നേടിയത്. മള്‍ട്ടിപ്ലക്സ് കളക്ഷനില്‍ ഇപ്പോഴും ഒന്നാമത് തമിഴ് ചിത്രം കബാലിയാണ്. 93 ഹൗസ് ഫുള്‍ ഷോകളോടെ 30.21 ലക്ഷമാണ് കബാലി കളക്ട് ചെയ്തിരുന്നത്.
തിരുവനന്തപുരത്തെ മള്‍ടിപ്ലക്സുകളില്‍ നിന്ന് 18.28 ലക്ഷം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. ആദ്യദിവസങ്ങളിലെ സ്വീകാര്യത തന്നെയാണ് തുടര്‍ന്നും ചിത്രത്തിന് ലഭിക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റുകളെല്ലാം അഡ്വാന്‍സ് ബുക്കിങില്‍ നിറഞ്ഞുകഴിഞ്ഞു.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടിയാണ് മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്ടിസ്റ്റുകള് ചിത്രത്തില്‍ അഭിനയിച്ചു. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: