കൊച്ചി: മെഡിമിക്സ്, ”മേളം ബ്രാഡുകളുടെ ഉടമകളും പ്രകൃതി ദത്ത കോസ്മെറ്റിക് ബ്രാന്‍ഡായ കേത്രയുടെ നിര്‍മാതാക്കളുമായ എവിഎ ഗ്രൂപ്പിന്റെ സമ്പൂര്‍ണ മള്‍ട്ടി സ്പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രി ” സഞ്ജീവനം ആയുര്‍വേദ ആശുപത്രി” കൊച്ചി പള്ളിക്കരയില്‍ പതിനെട്ടിന് പ്രവര്‍ത്തനം തുടങ്ങും. ആയുര്‍വേദത്തിന് പുറമെ നാച്ചുറോപ്പതി, യോഗ, ഫിസിയോതെറാപ്പി എന്നിവയും ലഭ്യമാണ്.
ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍, അലോപ്പതി സ്പെഷ്യലിസ്റ്റുകള്‍, ഡയറ്റീഷ്യന്മാര്, ഫിസിയോതെറാപ്പിസ്റ്റുകള്‍, പരിശീലനം ലഭിച്ച മറ്റു തെറാപ്പിസ്റ്റുകള്‍ എന്നിവരും ഇവിടെ ഉണ്ട്. പേശീ സംബന്ധമായ അസുഖങ്ങള്‍, അമിതവണ്ണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, നാഡീ സംബന്ധമായ പ്രശ്നങ്ങള്‍, വന്ധ്യത, ഗൈനക്കോളജി, ത്വക്ക്, തലമുടി സംരക്ഷണം എന്നിവയില്‍ പ്രത്യേക ചികിത്സകള്‍ ലഭ്യമാക്കും.
പരിസ്ഥിതി സൗഹൃദമായാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനവും കുറവാണ്. സംസ്ഥാനത്തു തന്നെ ഇതാദ്യമായി എച്ച്വിഎസി സംവിധാനം വഴി വെള്ളം ചൂടാക്കുന്ന ആദ്യത്തെ ആശുപത്രി കൂടിയാണിത്.
ആധുനികവൈദ്യ ശാസ്ത്രവും ആയുര്‍വേദവും ചേര്‍ത്ത് ആയുര്‍വേദത്തെ മുന്നിലേക്ക് നയിക്കാനാണ് സഞ്ജീവനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും രാജ്യത്തെ ഏറ്റവും മികച്ച ആയുര്‍വേദ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനമായി സഞ്ജീവനത്തെ മാറ്റുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാട്, എവിഎ ഗ്രൂപ്പ് എം ഡി ഡോ. എ. വി. അനൂപ് പറഞ്ഞു.
വിവിധങ്ങളായ ഔഷധങ്ങളുടെ കൃത്യമായ കൂടിച്ചേരലാണ് സഞ്ജീവനത്തിലൂടെ ലക്ഷ്യമിടുന്നത്, സഞ്ജീവനം ആശുപത്രി ഡയറക്ടര്‍ ഡോ. രവി പുല്ലാനിക്കാട്ടില്‍ പറഞ്ഞു.’’
പ്രതികരിക്കാൻ ഇവിടെ എഴുതുക: