ബീജീംഗ്: ഇന്റര്‍പോളിന് പുതിയ തലവനെ നിശ്ചയിച്ചു. താല്‍ക്കാലിക പ്രസിഡന്റായി തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോങ് യാങിനെയാണ് നിയമിച്ചിരിക്കുന്നത്. നിലവിലെ പ്രസിഡന്റ് മെ ഹോങ് വെയ്‌നിനെ ചൈന കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം കാണാതായ ഇന്റര്‍പോള്‍ മേധാവി മെംഗ് ഹോംഗ്വെയി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു ചൈന. അഴിമതി വിരുദ്ധ വിഭാഗം മെംഗിനെ ചോദ്യം ചെയ്യുകയാണെന്ന് ചൈന നാഷണല്‍ സൂപ്പര്‍ വിഷന്‍ കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ എന്തിനാണ് കസ്റ്റഡി എന്നു ചൈന വിശദീകരിക്കുന്നില്ല. മെംഗിന്റെ ഭാര്യ വ്യാഴാഴ്ച ഫ്രഞ്ച് പോലീസിനു പരാതി നല്കിയതോടെയാണ് സംഭവം ലോകമറിയുന്നത്.
ചൈനീസ് സ്വദേശിയായ മെംഗ് കഴിഞ്ഞ മാസം അവസാനം ഫ്രാന്‍സില്‍നിന്നു ചൈനയിലേക്കു പോയതിനുശേഷം അപ്രത്യക്ഷനാവുകയായിരുന്നു. ചൈനയിലെ പൊതുസുരക്ഷാ സഹമന്ത്രിയായിരുന്ന മെംഗ് 2016 നവംബറിലാണ് ഇന്റര്‍പോള്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്.
















