ന്യൂദല്‍ഹി: റിപ്പോ, റിവേഴ്സ് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. വെള്ളിയാഴ്ചത്തെ പ്രഖ്യാപനത്തില്‍ റീപ്പോ നിരക്ക് 6.5 ശതമാനമായി ആര്‍ബിഐ നിലനിര്‍ത്തി. 0.25 ശതമാനം നിരക്കില്‍ വര്‍ധന വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.
റിവേഴ്സ് റീപ്പോ നിരക്ക് റിസര്‍വ് ബാങ്ക് 6.25 ശതമാനമായി നിലനിര്‍ത്തി. രൂപയുടെ മൂല്യത്തകര്‍ച്ച, ഇന്ധന വില വര്‍ധനവ് എന്നിവയെ തുടര്‍ന്ന് ഈ നിരക്കിലും വര്‍ധനവ് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ്, ജൂണ്‍ മാസങ്ങളില്‍ റിസര്‍വ് ബാങ്ക് റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: