ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഹാക്കിംഗിന് പഠിപ്പിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ യൂട്യൂബില്‍ സുലഭം. ഫേസ്ബുക്കിലെ അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതായി സ്ഥിരീകരിച്ചത് ശേഷമാണ് ഇക്കാര്യവും ചര്‍ച്ചയായത്. ഇത്തരം വീഡിയോകളെ കുറിച്ച് പരിശോധന നടത്തുകയാണെന്ന് ഫേസ്ബുക്ക് പറഞ്ഞു. ഹാക്കിംഗ് വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി എടുക്കുമെന്ന് ഗൂഗിളും അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലെ സുരക്ഷാപാളിച്ച ഒന്പതുകോടി അക്കൗണ്ടുകളെയാണ് ബാധിച്ചത്. ഫേസ്ബുക്കിലൂടെ ഉപയോക്താക്കള്‍ പോകുന്ന മറ്റ് അക്കൗണ്ടുകളിലും ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. ഫേസ്ബുക്കിലെ ‘വ്യൂ ആസ്’ സൗകര്യമാണ് ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കിയത്. ഇതിലെ പോരായ്‌മ പരിഹരിച്ചെന്നു ഫേസ്ബുക്ക് അവകാശപ്പെട്ടു.
സെപ്റ്റംബര്‍ 16നാണു കമ്ബനി നുഴഞ്ഞുകയറ്റ അന്വേഷണം തുടങ്ങിയത്. 25ന് എവിടെയാണു സുരക്ഷാപാളിച്ച എന്നു കണ്ടെത്തി. സംഭവത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അന്വേഷണം നടത്തിവരുകയാണ്.
















