Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കശുവണ്ടി മണമുള്ള കൊല്ലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2018, 01:17 am IST
inVicharam

അക്ഷരങ്ങളുടെ വെളിച്ചം പകര്‍ന്ന സാംസ്‌കാരിക ചൈതന്യം കൊല്ലത്തിനുമുണ്ട്. ശൂരനാട് കുഞ്ഞന്‍പിള്ളയും വൈക്കം ചന്ദ്രശേഖരന്‍ നായരും കെ.പി. അപ്പനും കാക്കനാടനുമെല്ലാം ഉഴുതുമറിച്ച മണ്ണില്‍ അത്തരത്തിലൊരു വെളിച്ചമുണ്ടായില്ലെങ്കിലല്ലേ അദ്ഭുതപ്പെടാനുള്ളു. എങ്കിലും പുറമേ നിന്നു നോക്കുന്നവര്‍ കൊല്ലത്തെ അക്ഷരങ്ങളുമായി കൂട്ടിക്കെട്ടുന്നത് അപൂര്‍വ്വം. 

നിരൂപകന്‍ കെ.പി. അപ്പന്‍ ജീവിച്ചിരുന്ന കാലത്ത് എഴുത്തുകാരുടെ ചെറുനോട്ടം കൊല്ലത്തേക്കുണ്ടായിരുന്നു. എഴുത്തിനെ കുറിച്ച് അപ്പന്‍ എന്തു പറയുന്നു എന്നറിയാനുള്ള ആകാംഷയായിരുന്നു ആ നോട്ടത്തിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ അപ്പനു ശേഷം കൊല്ലത്തിന്റെ എഴുത്തു ഭൂമികയില്‍ അത്തരത്തിലൊരു വിമര്‍ശക സ്വരം ഉയര്‍ന്നു വന്നിട്ടേയില്ല. ഉഷ്ണമേഖലയും ഒറോതയുമെല്ലാം മലയാളിക്ക് സമ്മാനിച്ച കാക്കനാടന്‍ ദേശാടനമെല്ലാം കഴിഞ്ഞ് കൊല്ലത്ത് ചേക്കേറിയ കാലത്ത് കാക്കനാടന്റെ വീട് സാഹിത്യപ്രഭൃതികളുടെ സംഗമയിടമായിരുന്നു. കൊല്ലത്ത് വരുന്നവരെല്ലാം കാക്കനാടനെ കണ്ട് വണങ്ങി മാത്രമേ യാത്രയാകാറുണ്ടായിരുന്നുള്ളു. കാക്കനാടന്റെ കാലവും കഴിഞ്ഞപ്പോള്‍ കൊല്ലത്തിനു അങ്ങനെയൊരു ഇടമില്ലാതെയായി. കൊല്ലം ഒരു വരണ്ട ഭൂമിയായെന്നു തന്നെ പറയാം. ഇപ്പോള്‍ ആശ്രാമം മൈതാനത്തിന്റെ കരയിലെ ആര്‍ട്ട് ഗ്യാലറിയിലോ കടല്‍തീരത്തോ ലൈബ്രറിയിലോ ഒത്തു ചേരുന്നവര്‍ക്ക് അയവിറക്കാനുള്ള മധുരസ്മരണകളാണതെല്ലാം.

പത്രങ്ങളും കൊല്ലത്തെ ഒരുപാടൊന്നും ഗൗരവത്തോടെ കണ്ടിരുന്നില്ല. അടുത്ത കാലത്താണ് പ്രധാനപ്പെട്ട പല പത്രങ്ങളും കൊല്ലത്തു നിന്ന് അച്ചടി ആരംഭിച്ചതുതന്നെ. കൂടുതല്‍ വരുമാനം ലഭിക്കുന്ന തരത്തില്‍ കൊല്ലം വ്യാവസായികമായി വളരാത്തതായിരുന്നു കാരണം. കൊല്ലത്തിന്റെ പെരുമ കശുവണ്ടിയിലാണ്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും കശുവണ്ടി പരിപ്പിനോടുള്ള കൊതി തീരാത്തത്രയും കാലം ആ പെരുമ നിലനില്‍ക്കുക തന്നെ ചെയ്യും.

കാലമെത്രയോ കടന്നു പോയി. ഇപ്പോള്‍ കൊല്ലം ആളാകെ മാറിയെന്നാണ് പഴമക്കാരുടെ ഭാഷ്യം. ചിന്നക്കടയിലെ വലിയ ക്ലോക്ക് ടവര്‍ മാത്രം അവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും നഗരമാകെ പരിവര്‍ത്തനം വന്നിരിക്കുന്നു. പുതിയ കെട്ടിടങ്ങളും റോഡുകളുമുണ്ടായി. ഫ്‌ളൈഓവറുകളും അടിപ്പാതകളുമായി. പക്ഷേ, കൊല്ലത്തിനു മാറ്റമില്ലാത്ത ഒന്നുമാത്രമാണിന്നും. കൊല്ലത്തിന്റെ സ്വന്തം കശുവണ്ടി. കാക്കനാടനും കെ.പി അപ്പനും കുഞ്ഞന്‍പിള്ളയുമെല്ലാം ഉണ്ടായിരുന്നെങ്കിലും കൊല്ലത്തിന്റെ സംസ്‌കാരം അവരെയോ അവരുടെയെല്ലാം എഴുത്തിനെയോ ആശ്രയിച്ചല്ല നിലകൊണ്ടിരുന്നത്. കൊല്ലത്തിന് ഒരു സംസ്‌കാരമെയുള്ളു. അത് കശുവണ്ടിയുടേതാണ്. കാക്കനാടന്റെയോ അപ്പന്റെയോ വീട്ടില്‍ വെടിവട്ടത്തിനെത്തുന്ന അന്യദേശക്കാരായ സാഹിത്യകാരന്മാരെല്ലാം വന്നിരുന്നതിന്റെ പ്രധാനപ്രലോഭനം പോകുമ്പോള്‍ കയ്യില്‍കിട്ടുന്ന വലിയപൊതി കശുവണ്ടിയായിരുന്നെന്ന് കോഴിക്കോട്ടുകാരനായ സാഹിത്യകാരന്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

വടക്ക് ദേശീയ പാതയില്‍ ഓച്ചിറ നിന്ന് കൊല്ലത്തിന്റെ അതിര്‍ത്തിയിലേക്ക് കടക്കുന്നവരും തെക്ക്് പാരിപ്പള്ളി പിന്നിട്ട് കൊല്ലത്തെത്തുന്നവരും ആദ്യം കാണുന്നത് കശുവണ്ടി ഫാക്ടറികളാണ്. അവിടെ കശുവണ്ടി വറുക്കുമ്പോള്‍ പുറത്തേക്ക് വരുന്ന മണം കൊല്ലത്തിന്റെ മണമാണ്. കൊല്ലത്തിനു മാത്രമുള്ള മണം. കൊല്ലത്തിന്റെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ഉയര്‍ന്നു നില്‍ക്കുന്നത് കശുവണ്ടി ഫാക്ടറികളുടെ പുകക്കുഴലുകളാണ്. ഇന്ന് പ്രതാപത്തിന് അല്‍പ്പം കോട്ടം വന്നിട്ടുണ്ടെങ്കിലും കശുവണ്ടിക്ക് കമ്പോളം ഉള്ളിടത്തോളം കാലം കൊല്ലത്തിന്റെ ഗന്ധം കശുവണ്ടിയുടേത് തന്നെയായിരിക്കും. കാരണം, ഇതുപോലെയൊന്ന് ലോകത്തൊരിടത്തുമില്ല. വെളുത്തു സുന്ദരനായ കശുവണ്ടിപരിപ്പ് തിന്നാനാണ് വിദേശി ആഗ്രഹിക്കുന്നത്. ഒട്ടും മുറിയാത്ത, പൊടിയാത്ത കശുവണ്ടി പരിപ്പ്. അത് നല്‍കാന്‍ കൊല്ലത്തിനുമാത്രമേ കഴിയൂ. 

ഇനി പറയാന്‍ പോകുന്നത് കേട്ട് ആരും നെറ്റി ചുളിക്കേണ്ടതില്ല. കശുവണ്ടിയില്‍ നിന്ന് ഇത്ര ഭംഗിയോടെ വെളുത്ത പരിപ്പ്, ഒട്ടും പൊടിയാതെ പുറത്തെടുക്കാനുള്ള കൈവിരുത് കൊല്ലത്തെ പെണ്ണുങ്ങള്‍ക്ക് മാത്രമേയുള്ളു. കൊല്ലത്തെ കശുവണ്ടി ഫാക്ടറികളില്‍ സ്ത്രീതൊഴിലാളികള്‍ ആധിപത്യം സ്ഥാപിച്ചതും അതിനാലാണ്. ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയുടെ കശുവണ്ടിയാണ് വിമാനവും കപ്പലും കയറി കൊല്ലത്തു നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് വ്യവസായം തുടങ്ങിയവരെല്ലാം കൊല്ലത്തെ വലിയ പണക്കാരായി. 

കൊല്ലത്തുകാര്‍ കശുവണ്ടിയെന്നൊന്നും പറയാറില്ല. അവര്‍ക്കിത് പറങ്കിയണ്ടിയാണ്. പറങ്കികള്‍ കൊണ്ടുവന്നതിനാലാണ് പറങ്കിയണ്ടിയെന്ന് വിളിക്കുന്നത്. തവിട്ട് നിറമുള്ള തോടില്‍ പൊതിഞ്ഞ രുചിയുടെ ഈ സുല്‍ത്താനെ ആദ്യം കൊല്ലത്തെത്തിച്ചത് പോര്‍ച്ചുഗീസുകാരാണ്. കൊല്ലം പോര്‍ട്ടു വഴി തങ്കശ്ശേരിയുടെ ആംഗ്ലോ ഇന്ത്യന്‍ ഭക്ഷണക്രമത്തിലേക്കാണ് ആദ്യം കശുവണ്ടി കയറിപ്പറ്റിയത്. പിന്നീടത് കൊല്ലത്തെ ധനികരുടെ വീടുകളിലെ ആര്‍ഭാടമായി. അണ്ടിപ്പരിപ്പിന് ആവശ്യക്കാരെറേയായപ്പോള്‍ തോട്ടണ്ടി വറുത്തു തല്ലാന്‍ കൊല്ലത്തെ പെണ്ണുങ്ങള്‍ പഠിച്ചു. അവര്‍ക്കിത് കൈത്തൊഴിലായി. നല്ല കട്ടിയുള്ള പുറംതോട് മാറ്റി പരിപ്പിനെ പരിക്കുകളൊന്നുമില്ലാതെ പുറത്തെടുക്കുന്നത് ഒരദ്ഭുതവിദ്യയാണ്. കൊല്ലത്തെ പെണ്ണുങ്ങളുടെ കൃത്യതയുള്ള ഈ വിരലുകളിലാണ് കൊല്ലത്തിന്റെ സംസ്‌കാരവും പാരമ്പര്യവും തുടിക്കുന്നത്. 

കശുമാവുകളുടെ ഉത്ഭവം ബ്രസീലിലാണ്. എന്നാല്‍ ബ്രസീലില്‍ നിന്നല്ല കൊല്ലത്തേക്ക് കൂടുതല്‍ തോട്ടണ്ടിയെത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്. കശുവണ്ടി വ്യവസായത്തിന്റെ സാധ്യതകള്‍ കൊല്ലത്തുകാരെ പഠിപ്പിച്ചത് ആംഗ്ലോ ഇന്ത്യക്കാരനായ റോസ് വിക്ടോറിയ എന്നയാളാണത്രെ. റോസിനെ കണ്ടു പഠിച്ച നാട്ടിലെ പലരും കശുവണ്ടിയില്‍ പണമിറക്കി പണം കൊയ്യാനുള്ള ശ്രമത്തില്‍ വന്‍ വിജയമായി. നാട്ടില്‍ കശുവണ്ടി മുതലാളിയും തൊഴിലാളിലും ഉണ്ടാകുകയായിരുന്നു. 

കശുവണ്ടി വ്യവസായത്തിന്റെ കുത്തക കൊല്ലത്തിനായിരിക്കുമ്പോഴും കശുമാവ് കൃഷിയില്‍ കൊല്ലം വളരെ പിന്നിലാണ്. കേരളത്തിലെ മൊത്തം കശുമാവ് കൃഷിയുടെ അഞ്ച് ശതമാനത്തില്‍ മാത്രമേ കൊല്ലത്തിനു പങ്കുള്ളൂ. കേരളത്തില്‍ കണ്ണൂരും കാസര്‍കോഡുമാണ് ഉല്‍പ്പാദനത്തില്‍ മുന്നില്‍. ഇന്ത്യയില്‍ തന്നെ ആന്ധ്രയും ഒറീസയുമൊക്കെ കശുമാവ് കൃഷിയില്‍ മുന്നില്‍ കയറി. ലോകത്ത് ആഫ്രിക്കന്‍ രാജ്യങ്ങളും വിയറ്റ്‌നാമുമെല്ലാം കൃഷിയില്‍ കേമന്മാരായി. എന്നാല്‍ ഇവര്‍ക്കെല്ലാം നല്ല വെളുത്തു സുന്ദരനായ അണ്ടിപ്പരിപ്പ് ലഭിക്കണെങ്കില്‍ കൊല്ലത്തു തന്നെ വരണം.

ആഫ്രിക്കയിലെ ഗിനിബസാവോയില്‍ നിന്നാണ് ഒരുകാലത്ത് കൂടുതല്‍ തോട്ടണ്ടി കൊല്ലത്തെത്തിയിരുന്നത്. ആഫ്രിക്കയില്‍ നിന്ന് തോട്ടണ്ടി കേരളത്തിലെത്തിച്ച് പരിപ്പാക്കുന്നതിനേക്കാള്‍ ലാഭം ആഫ്രിക്കയില്‍ തന്നെ സംസ്‌കരണം നടത്തുന്നതല്ലെയെന്ന് ഒരിക്കല്‍ അമേരിക്കക്കാര്‍ ചിന്തിക്കാതിരുന്നില്ല. അതിനുള്ള ശ്രമം നടത്തിയ അമേരിക്കക്കാരന്റെ ലാഭക്കൊതി പരാജയപ്പെട്ടു. അവിടുത്തെ ജോലിക്കാര്‍ എത്ര ശ്രമിച്ചിട്ടും ഒരു മുഴുവന്‍ പരിപ്പ് പുറത്തെടുക്കാനായില്ല. ആഫ്രിക്കക്കാരന്റെ കൈകളില്‍ കശുവണ്ടി പൊടിഞ്ഞു. അവര്‍ ആഫ്രിക്കയിലെ ഫാക്ടറികളെല്ലാം പൂട്ടിക്കെട്ടി വീണ്ടും കൊല്ലത്തെ പെണ്ണുങ്ങള്‍ക്കടുത്തെത്തി. ഇതൊരു കലയാണ്. തോട്ടണ്ടിയില്‍ നിന്ന് പരിപ്പ് ഭംഗിയായി വേര്‍തിരിച്ചെടുക്കുന്ന മനോഹരമായ കല.

കശുവണ്ടിയില്‍ നിന്നാണ് കൊല്ലത്തിന് എല്ലാമുണ്ടായത്. നഗരവും ഗ്രാമവും ആഘോഷങ്ങളും വികസനവുമെല്ലാം. കൊല്ലത്തുകാര്‍ക്ക് അതിനാലാണ് കശുവണ്ടി വെളുത്തമുത്താകുന്നത്. വെളുത്തമുത്ത് കൊല്ലത്തിനു ഭാഗ്യം കൊണ്ടുവന്നു. പക്ഷേ, അതെത്രനാള്‍ നീണ്ടു നില്‍ക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. പ്രതാപത്തോടെ പ്രവര്‍ത്തിച്ചിരുന്ന കശുവണ്ടി ഫാക്ടറികള്‍ പലതും പൂട്ടിക്കെട്ടി. ചിലതെല്ലാം പൊളിച്ചു മാറ്റി. ആവശ്യത്തിനു തോട്ടണ്ടി ലഭിക്കാത്തതും വിലക്കയറ്റവുമാണ് പ്രധാന പ്രശ്‌നങ്ങള്‍. കൊല്ലത്തിന്റെ കശുവണ്ടി പെരുമ പതിയെ ഇല്ലാതാകുമ്പോള്‍ ഒരു നാട് നെഞ്ചേറ്റിയ സംസ്‌കാരമാണു നശിക്കുന്നത്. കശുവണ്ടി ഒരു സംസ്‌കാരമായിരുന്നു, കൊല്ലത്തുകാരെ ജീവിക്കാന്‍ പഠിപ്പിച്ച, ജീവിക്കാന്‍ പ്രേരിപ്പിച്ച സംസ്‌കാരം.

കൊല്ലത്തെ മുതലാളിമാരൊക്കെ അറിയപ്പെടുന്നത് കശുവണ്ടിയുടെ പേരിലാണ്. പലര്‍ക്കും അത് ഇപ്പോള്‍ പേരില്‍ മാത്രമേയുള്ളു. കശുവണ്ടി വ്യവസായം നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ പുതിയതിനെ തേടിപ്പോയി. എങ്കിലും കശുവണ്ടി വ്യവസായം നിലനില്‍ക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളില്ല. സൗഭാഗ്യങ്ങള്‍ തന്നത് ഇതാണ്. എത്രയോ കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി. കശുവണ്ടിക്ക് ലോകത്തെങ്ങും ആവശ്യക്കാരേറെയാണ്. പ്രത്യേകിച്ച് കൊല്ലത്തുനിന്നെത്തുന്ന കശുവണ്ടിക്ക്. പഴയ പ്രതാപകാലം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടാകണം. സര്‍ക്കാരാണ് അതിനു മുന്‍കൈയ്യെടുക്കേണ്ടത്. കൊല്ലത്തിന്റെ ജീവിത ഭൂമികയില്‍ കശുവണ്ടിക്കുള്ള സ്ഥാനം അത്ര വലുതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.